Saturday, December 6, 2025
E-Paper
Home Sportsആശ തീപ്പന്തമായി, ബിഹാര്‍ ചാരമായി; ദേശീയ സീനിയര്‍ വനിതാ ടി 20യില്‍ കേരളത്തിന് വന്‍ ജയം

ആശ തീപ്പന്തമായി, ബിഹാര്‍ ചാരമായി; ദേശീയ സീനിയര്‍ വനിതാ ടി 20യില്‍ കേരളത്തിന് വന്‍ ജയം

by news_desk
0 comments

ചണ്ഡീഗഢ്(Chandigarh) : എസ് ആശയുടെ കിടിലന്‍ ബോളിങ്ങില്‍ ദേശീയ സീനിയര്‍ വനിതാ ട്വന്റി 20 ചാമ്പ്യന്‍ഷിപ്പില്‍ ബിഹാറിനെതിരെ കേരളത്തിന് വന്‍ ജയം. 49 റണ്‍സിനാണ് കേരളം ബിഹാറിനെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബിഹാര്‍ 17.5 ഓവറില്‍ 75 റണ്‍സിന് ഓള്‍ ഔട്ടായി.

നാല് വിക്കറ്റ് വീഴ്ത്തിയ എസ് ആശയുടെ ബോളിങ് മികവാണ് ബിഹാറിനെ തകര്‍ത്തത്. ഷാനിയും ദര്‍ശനയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 33 റണ്‍സെടുത്ത യഷിത സിങ് മാത്രമാണ് ബിഹാര്‍ ബാറ്റിങ് നിരയില്‍ പിടിച്ചു നിന്നത്. വിശാലാക്ഷി 14 റണ്‍സെടുത്തു. ബാക്കിയുള്ളവരെല്ലാം രണ്ടക്കം പോലും കാണാതെ പുറത്തായി. നാല് ബിഹാര്‍ ബാറ്റര്‍മാര്‍ റണ്ണൗട്ടിലൂടെയാണ് പുറത്തായത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് 20 റണ്‍സെടുത്ത ഓപ്പണര്‍ പ്രണവി ചന്ദ്രയുടെ വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായിരുന്നു. എന്നാല്‍, ടി ഷാനിയും ദൃശ്യയും ചേര്‍ന്ന 56 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് കേരളത്തെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഷാനി 45ഉം ദൃശ്യ 15ഉം റണ്‍സെടുത്തു. ആശ എസ് 16 പന്തുകളില്‍ നിന്ന് 22 റണ്‍സെടുത്തു. ബിഹാറിന് വേണ്ടി ആര്യ രണ്ട് വിക്കറ്റ് വീഴ്ത്തി.

Highlights: Kerala wins big in National Senior Women’s T20

You may also like