Saturday, December 6, 2025
E-Paper
Home Entertainmentകാന്താര: ചാപ്റ്റർ 1! ക്ലൈമാക്സിന് പിന്നിലെ കഠിനാധ്വാനം വെളിപ്പെടുത്തി ഋഷഭ് ഷെട്ടി

കാന്താര: ചാപ്റ്റർ 1! ക്ലൈമാക്സിന് പിന്നിലെ കഠിനാധ്വാനം വെളിപ്പെടുത്തി ഋഷഭ് ഷെട്ടി

by news_desk
0 comments

തിയേറ്ററുകളിൽ പുതിയ റെക്കോർഡുകൾ തീർത്തുകൊണ്ടിരിക്കുന്ന ചിത്രമാണ് കാന്താര: ചാപ്റ്റർ 1. ഋഷഭ് ഷെട്ടി രചിച്ച് സംവിധാനം നിർവ്വഹിച്ച ചിത്രമാണിത്. അദ്ദേഹം തന്നെയാണ് ചിത്രത്തിൽ നായകനായി എത്തിയത്. ഇപ്പോഴിതാ ചിത്രത്തിലെ ക്ലൈമാക്സ് ചിത്രീകരണത്തിനിടെ അനുഭവിച്ച ശാരീരികമായ അധ്വാനത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ചിത്രങ്ങൾക്കൊപ്പം പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ നേരിട്ട ശാരീരിക വെല്ലുവിളികളെക്കുറിച്ച് പറഞ്ഞത്.

“നീരുവെച്ച കാലും തളർന്ന ശരീരവും. ഇത് ക്ലൈമാക്സ് ചിത്രീകരണ സമയത്തായിരുന്നു. എന്നാൽ ഇന്ന്, ആ ക്ലൈമാക്സ് ദശലക്ഷക്കണക്കിന് ആളുകൾ കാണുകയും പ്രശംസിക്കുകയും ചെയ്യുന്ന ഒന്നായി മാറി. ഞങ്ങൾ വിശ്വസിക്കുന്ന ദൈവികമായ ഊർജ്ജത്തിന്റെ അനുഗ്രഹം കൊണ്ടുമാത്രമാണ് ഇത് സാധ്യമായത്. ഞങ്ങളെ പിന്തുണച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി,” ഋഷഭ് കുറിച്ചു.

2022ൽ റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭിനെ തേടിയെത്തിയിരുന്നു.

Highlights: Kantara: Chapter 1! Rishabh Shetty reveals the hard work behind the climax

You may also like