Saturday, December 6, 2025
E-Paper
Home Keralaഹിജാബ് വിവാദം; “സർക്കാരിനെ വെല്ലുവിളിക്കാനാവില്ല” മാനേജ്മെന്റിനെ രൂക്ഷമായി വിമർശിച്ച് മന്ത്രി

ഹിജാബ് വിവാദം; “സർക്കാരിനെ വെല്ലുവിളിക്കാനാവില്ല” മാനേജ്മെന്റിനെ രൂക്ഷമായി വിമർശിച്ച് മന്ത്രി

by news_desk2
0 comments

തിരുവനന്തപുരം:(Thiruvananthapuram) ഹിജാബ് വിവാദത്തിൽ പള്ളുരുത്തി സ്കൂൾ മാനേജ്മെന്റിനെ രൂക്ഷമായി വിമർശിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവൻകുട്ടി. സർക്കാരിനെ കുറ്റപ്പെടുത്താൻ ശ്രമം നടക്കുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. രാഷ്ട്രീയവത്ക്കരിക്കാൻ മാനേജ്മെന്റ് ആസൂത്രിത ശ്രമം നടത്തിയെന്നും മന്ത്രി രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി. സർക്കാരിനെ വെല്ലുവിളിക്കാൻ നോക്കണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. അഭിഭാഷകയുടെ പരാമർശങ്ങൾ പ്രശ്നം വഷളാക്കുന്ന വിധത്തിലുള്ളതാണെന്നും മന്ത്രി പറഞ്ഞു. പ്രകോപനപരമായ പ്രതികരണങ്ങളിൽ നിന്ന് പിൻമാറണമെന്നും മന്ത്രി നിർദേശിച്ചു.

Highlights:Hijab row:v sivankutty Minister slams school management

You may also like