0
തിരുവനന്തപുരം(Thiruvananthapuram): തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ ലഭിക്കാതെ ഹൃദ്രോഗ മരിച്ചെന്ന കുടുംബത്തിന്റെ പരാതിയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിസ്റ്റം തകർത്ത അവസാനത്തെ ഇരയെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ആരോഗ്യമന്ത്രി തൽസ്ഥാനത്ത് തുടരാൻ അർഹയല്ലെന്നും സതീശൻ രൂക്ഷഭാഷയിൽ പ്രതികരിച്ചു. ആരോഗ്യമന്ത്രി സ്വയം രാജിവെച്ച് പുറത്തുപോകണമെന്നും സതീശൻ ആവശ്യപ്പെട്ടു. നൂറ് കണക്കിന് ഒറ്റപ്പെട്ട സംഭവങ്ങളാണ് ഉണ്ടാകുന്നതെന്നും പ്രതിപക്ഷ നേതാവ് പരിഹാസരൂപേണ ചൂണ്ടിക്കാട്ടി.
Highlights: Venu’s death: Health Minister should resign, VD Satheesan