Saturday, December 6, 2025
E-Paper
Home Keralaഭിന്നശേഷി നിയമനങ്ങളിൽ സർക്കാർ ഇളവ്;എൻഎസ്എസിന് അനുകൂലമായ വിധി മറ്റ് മാനേജ്മെന്‍റുകള്‍ക്കും ബാധകമാക്കും

ഭിന്നശേഷി നിയമനങ്ങളിൽ സർക്കാർ ഇളവ്;എൻഎസ്എസിന് അനുകൂലമായ വിധി മറ്റ് മാനേജ്മെന്‍റുകള്‍ക്കും ബാധകമാക്കും

by news_desk2
0 comments

തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ ഭിന്നശേഷി നിയമനത്തിൽ നിർണായക തീരുമാനത്തിലെത്തി സർക്കാർ. എൻഎസ്എസ് ന് അനുകൂലമായ വിധി മറ്റ് മാനേജ്മെന്റുകൾക്കും ബാധകമാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിനായി സർക്കാർ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കത്തോലിക്ക സഭയുടെ ആവശ്യം സർക്കാർ അം​ഗീകരിച്ചിരിക്കുകയാണ്. അടുത്ത തവണ സുപ്രീം കോടതി കേസ് പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് കോടതിയെ അറിയിക്കും. മാനേജമെന്റുകളുടെ സമ്മർദ്ദത്തിന് സർക്കാർ വഴങ്ങി എന്ന് വ്യാഖ്യാനി ക്കണ്ടെന്നും മന്ത്രി വിശദമാക്കി. ജനാധിപത്യ സംവിധാനത്തിൽ ഇങ്ങനെ ഒക്കെയേ പ്രശ്ന പരിഹാരം ഉണ്ടാക്കാൻ കഴിയൂ. ആവശ്യത്തിന് ഭിന്നശേഷിക്കാരെ കിട്ടുന്നില്ല എന്ന വാദത്തോട് യോജിക്കുന്നില്ലെന്ന് പറഞ്ഞ മന്ത്രി അത് മാനേജ്‌മെന്റുകളുടെ മാത്രം വാദമാണെന്നും ചൂണ്ടിക്കാട്ടി. 

Highlights:Govt relaxes rules in aided school disability appointments

You may also like