Saturday, December 6, 2025
E-Paper
Home Keralaശബരിമലയിലെ സ്വർണപ്പാളി കാണാനില്ലാത്തത് സർക്കാർ കണ്ടുപിടിക്കുക തന്നെ ചെയ്യുമെന്ന് കെ കെ ശൈലജ

ശബരിമലയിലെ സ്വർണപ്പാളി കാണാനില്ലാത്തത് സർക്കാർ കണ്ടുപിടിക്കുക തന്നെ ചെയ്യുമെന്ന് കെ കെ ശൈലജ

by news_desk1
0 comments

അനങ്ങനടി(Ananganadi): ശബരിമലയിലെ സ്വർണപ്പാളി കാണാനില്ലാത്തത് സർക്കാർ അന്വേഷിച്ച് കണ്ടുപിടിക്കുകതന്നെ ചെയ്യുമെന്ന് സിപിഐഎം കേന്ദ്രകമ്മറ്റിയംഗം കെ കെ ശൈലജ. ഇക്കാര്യം വിജിലൻസ് അന്വേഷിക്കുകയാണെന്നും കാര്യം പുറത്തുപറഞ്ഞ ആളുകൾ തന്നെയാണ് ഇതിനു പിന്നിലെന്നും അവർ പറഞ്ഞു. സിപിഐഎം അനങ്ങനടി ലോക്കൽ കമ്മിറ്റി ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ കെ ശൈലജ.

അതേസമയം ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിലെ കവചം 2019 ൽ ചെന്നെെയിലേക്ക് കൊണ്ടുപോകുന്നതിന് മുൻപ് സ്വര്‍ണത്തില്‍ തന്നെയായിരുന്നുവെന്നതിന്റെ തെളിവുകള്‍ പുറത്ത് വന്നു.  2019 ജൂലെെ മാസത്തിലാണ് സ്വർണ്ണം പൂശുന്നതിനായി ശിൽപ്പങ്ങൾ കൊണ്ടുപോയത്.

എന്നാൽ ഇതിന് മൂന്ന് മാസം മുൻപത്തെ ദൃശ്യങ്ങളിൽ കവചം സ്വർണ്ണമാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ശബരിമലയിലെ ശ്രീകോവിലിന്‍റെ വാതിലുകൾ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയത് സ്മാര്‍ട്ട് ക്രിയേഷൻസായിരുന്നു. സ്മാര്‍ട്ട് ക്രിയേഷനിലെ ആളുകള്‍ വന്നാണ് വാതില്‍ ഘടിപ്പിച്ചത്. ആ സമയത്തുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ദേവസ്വം ബോര്‍ഡ് സ്വർണംപൂശുന്നതിനായി തനിക്ക് നല്‍കിയത് ചെമ്പുപാളികളാണെന്ന് നേരത്തെ ഉണ്ണികൃഷ്ണന്‍ പോറ്റി ആരോപിച്ചിരുന്നു. അപ്പോൾ ഈ മൂന്ന് മാസത്തിനിടയിൽ അട്ടിമറി നടന്നതായി സൂചിപ്പിക്കുന്ന ദൃശ്യങ്ങളാണിത്.

Highlight : Government will find the gold amulet in Sabarimala; Vigilance is investigating, says K.K. Shailaja

You may also like