Saturday, December 6, 2025
E-Paper
Home Kerala‘ശബരിമല തീർത്ഥാടന കാലത്തെ സർക്കാർ കുഴപ്പത്തിലാക്കി, യുഡിഎഫ് പ്രതിനിധി സംഘം ശബരിമല സന്ദർശിക്കും’: വി ഡി സതീശൻ

‘ശബരിമല തീർത്ഥാടന കാലത്തെ സർക്കാർ കുഴപ്പത്തിലാക്കി, യുഡിഎഫ് പ്രതിനിധി സംഘം ശബരിമല സന്ദർശിക്കും’: വി ഡി സതീശൻ

by news_desk2
0 comments

തിരുവനന്തപുരം:(Thiruvananthapuram) ശബരിമല തീർത്ഥാടന കാലത്തെ സർക്കാർ കുഴപ്പത്തിലാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അയ്യപ്പഭക്തർ മല കയറാതെ തിരികെ പോകുന്നു. യുഡിഎഫ് പ്രതിനിധി സംഘം ശബരിമല സന്ദർശിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആ​ഗോള അയ്യപ്പ സം​ഗമം നടത്തിയവർ തന്നെ സ്വർണക്കൊള്ള നടത്തുകയാണ്. കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണെന്നും ആരോ​ഗ്യമേഖല വെന്റിലേറ്ററിലാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് പ്രചാരണം തുടങ്ങിയെന്നും ഇടത് ദുർഭരണത്തിനെതിരായ പോരാട്ടമാണെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

Highlights:government has messed up sabarimala pilgrimage season : VD

You may also like