Saturday, December 6, 2025
E-Paper
Home Businessകുത്തനെ വീണു, പവന് 1,200 രൂപയുടെ ഇടിവ്,

കുത്തനെ വീണു, പവന് 1,200 രൂപയുടെ ഇടിവ്,

by news_desk1
0 comments

റെക്കോർഡ് വിലയിൽ നിന്ന് താഴെയിറങ്ങി സ്വർണവില. 1,200 രൂപ ഒറ്റയടിക്ക് കുറഞ്ഞ് വില 94,000 ത്തിന് താഴെയെത്തി. ഇന്ന് ഇന്ന് രാവിലെ പവന് 2000 രൂപ വർദ്ധിച്ച് സ്വർണവില 94000 കടന്നിരുന്നു. എന്നാൽ അന്താരാഷ്ട്ര വില 55 ഡോളർ കുറഞ്ഞതോടെ സംസ്ഥാനത്തും സ്വർണവില കുറഞ്ഞു. അന്താരാഷ്ട്ര സ്വർണവില നിലവിൽ 4,122 ഡോളറാണ്.

കേരളത്തിൽ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 93,160 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് അടുത്ത് നൽകണം.

Highlights: Gold rate today updates

You may also like