സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് വൻകുതിപ്പ്. ഇന്ന് മാത്രം 2400 രൂപ ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വലിയ തോതില്‍ വില കൂടുന്നുണ്ട്.
കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 300 രൂപ വര്‍ധിച്ച് 11795 രൂപയായി. ഒരു പവന് 94,360 രൂപയും. സ്വര്‍ണവില 95000ത്തിലേക്ക് അടുക്കുകയാണ്. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് ഒരു ലക്ഷത്തിന് മുകളില്‍ ചെലവ് വരും.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 250 രൂപ വര്‍ധിച്ച് 9700 രൂപയായി. 14 കാരറ്റ് ഗ്രാമിന് 7500 രൂപയും 9 കാരറ്റ് ഗ്രാമിന് 4865 രൂപയുമാണ് ഇന്ന് നല്‍കേണ്ടത്. സ്വര്‍ണത്തിന് മാത്രമല്ല, കേരളത്തില്‍ വെള്ളിയുടെ വിലയും കൂടുകയാണ്. ഇന്നലെ പത്ത് രൂപ കൂടിയതിന് പിന്നാലെ ഇന്ന് അഞ്ച് രൂപ ഗ്രാമിന് വര്‍ധിച്ചു. 190 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് ഇന്നത്തെ വില.
Highlights: Gold rate Today