Saturday, December 6, 2025
E-Paper
Home Business91,000 ത്തിന് മുകളിലേക്ക് കുതിച്ച് സ്വർണവില

91,000 ത്തിന് മുകളിലേക്ക് കുതിച്ച് സ്വർണവില

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിലെ കുതിപ്പ് തുടരുന്നു. സർവ്വകാല റെക്കോ‍ർഡിലാണ് ഇന്നും സ്വർണവില. ഇന്ന് പവന് 400 രൂപ വർദ്ധിച്ച് സ്വർണവില വീണ്ടും 91,000 കടന്നു. വ്യാഴാഴ്ച സ്വർണവില 91,000 എന്ന റെക്കോർഡ് വില മറികടന്നിരുന്നു. എന്നാൽ ഇന്നലെ വില കുറയുകയും ഉച്ചയ്ക്ക് ശേഷം കൂടുകയും ചെയ്തു. അന്താരാഷ്ട്ര സ്വർണ്ണവില 4,017 ഡോളറിലാണ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 91,120 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 98,000 മുകളിൽ നൽകണം.

ADVERTISEMENT
Tech Video 11 DECTech Video 11 DEC

ഇസ്രയേൽ ഹമാസ് സമാധാന കരാർ വന്നതോടുകൂടി ഇന്നലെ രാവിലെ ഒറ്റയടിക്ക് 1,360 രൂപ പവന് കുറഞ്ഞിരുന്നു. അന്താരാഷ്ട്ര സ്വർണ്ണവില 3960 ഡോളർ വരെ താഴ്ന്നിരുന്നു. ഉച്ചയ്ക്ക്ശേഷം വീണ്ടും വില വർദ്ധിച്ചു. 1040 രൂപയാണ് ഉയർന്നത്. ഒൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്. ഇനിയും വില ഉയരുമെന്നാണ് വിപണിയിൽ നിന്ന് ലഭിക്കുന്ന സൂചനകൾ, നിലവിൽ, യുഎസ് ഗവൺമെന്റ് അടച്ചുപൂട്ടലും ഫ്രാൻസിലെ രാഷ്ട്രീയ പ്രതിസന്ധിയും വിപണികളിൽ കൂടുതൽ സാമ്പത്തിക അനിശ്ചിതത്വം സൃഷ്ടിച്ചതിനെത്തുടർന്നാണ് സ്വർണവില കുത്തനെ ഉയർന്നത്.

ഒരു ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 11390 രൂപയാണ്. ഒരു ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 9365 രൂപയാണ്. ഒരു ഗ്രം 14 കാരറ്റ് സ്വർണത്തിന്റെ വില 7285 രൂപയാണ്. ഒരു ഗ്രം 9 കാരറ്റ് സ്വർണത്തിന്റെ വില 4690 രൂപയാണ്. വെള്ളിയുടെ വിലയിൽ കുറവില്ല. ഇന്ന് റെക്കോർഡ് നിരക്കിലാണ് വെള്ളിയുടെ വില. 175 രൂപയാണ് ഇന്നത്തെ വിപണിവില. ചരിത്രത്തിൽ ആദ്യമായാണ് വെള്ളിവില 170 കടക്കുന്നത്. വരും ദിവസങ്ങളിൽ വെള്ളിയുടെ വില ഇനിയും ഉയരും എന്നാണ് വിപണിയിൽ നിന്നുള്ള സൂചന.

Highlights: Gold rate Today

You may also like