Saturday, December 6, 2025
E-Paper
Home Techഇന്ന് മുതല്‍ യുപിഐ പേയ്‌മെന്‍റുകള്‍ നടത്താന്‍ ബയോമെട്രിക് ഒതന്‍റിക്കേഷന്‍, പിന്‍ നമ്പര്‍ വേണ്ട

ഇന്ന് മുതല്‍ യുപിഐ പേയ്‌മെന്‍റുകള്‍ നടത്താന്‍ ബയോമെട്രിക് ഒതന്‍റിക്കേഷന്‍, പിന്‍ നമ്പര്‍ വേണ്ട

by news_desk1
0 comments

മുംബൈ(Mumbai): ദിവസവും രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകൾ ഓൺലൈൻ ഇടപാടുകൾക്കായി യുപിഐ സേവനങ്ങള്‍ ഉപയോഗിക്കുന്നു. നിങ്ങളും യുപിഐ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഒരു സന്തോഷ വാർത്തയുണ്ട്. നാഷണൽ പേയ്‌മെന്‍റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഇപ്പോൾ യുപിഐ പേയ്‌മെന്‍റ് പ്രക്രിയ ലളിതവും കൂടുതല്‍ സുരക്ഷിതവുമാക്കാന്‍ പുതിയ നടപടി സ്വീകരിച്ചിരിക്കുന്നു.

യുപിഐ ഇടപാടുകൾക്കായി ബയോമെട്രിക് ഒതന്‍റിക്കേഷൻ ആണ് നാഷണൽ പേയ്‌മെന്‍റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഇന്നുമുതല്‍ പ്രാബല്യത്തില്‍ കൊണ്ടുവരുന്നത്.

മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിനിടെയാണ് എൻ‌പി‌സി‌ഐ യു‌പി‌ഐ പേയ്‌മെന്‍റുകൾക്കുള്ള ബയോമെട്രിക് ഒതന്‍റിക്കേഷൻ അവതരിപ്പിച്ചത്. എൻ‌പി‌സി‌ഐ അവതരിപ്പിച്ച ഈ പുതിയ സവിശേഷത ബയോമെട്രിക് പരിശോധനയിലൂടെയാണ് പ്രവർത്തിക്കുന്നത്. ബയോമെട്രിക്‌ സംവിധാനം അവതരിപ്പിച്ചതോടെ യുപിഐ പേയ്‌മെന്‍റുകൾ നടത്താൻ ഉപയോക്താക്കൾക്ക് ഇനി പിൻ നമ്പർ നൽകേണ്ടിവരില്ല.

Highlights: From today, biometric authentication and PIN number are not required to make UPI payments.

You may also like