Saturday, December 6, 2025
E-Paper
Home Education/Careerസൈബര്‍ സെക്യൂരിറ്റിയിലും എഐയിലും സൗജന്യ കരിയര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം

സൈബര്‍ സെക്യൂരിറ്റിയിലും എഐയിലും സൗജന്യ കരിയര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം

by news_desk
0 comments

പത്തനംതിട്ട(Pathanamthitta): കേരള നോളജ് ഇക്കോണമി മിഷന്റെ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ടെക്‌നോവാലിയുമായി ചേര്‍ന്ന് സൈബര്‍ സെക്യൂരിറ്റിയിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും അഞ്ച് ദിവസത്തെ സൗജന്യ ഓണ്‍ലൈന്‍ കരിയര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നു. യോഗ്യത പ്ലസ് ടു. പ്രായപരിധി 18-25. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് തുടര്‍പഠനത്തിന് സ്‌കോളര്‍ഷിപ്പും ലഭിക്കും.

സൈബര്‍ സെക്യൂരിറ്റിയിലും (ഡിഫന്‍സീവ്, ഒഫന്‍സീവ്, ഡിജിറ്റല്‍ ഫോറന്‍സിക്) എഐയിലും സംഭവിക്കുന്ന നൂതനമായ മാറ്റങ്ങളും തൊഴിലവസരങ്ങളും സാധ്യതകളും ലോകോത്തര അംഗീകൃത പഠനകേന്ദ്രത്തെക്കുറിച്ചുള്ള വിവരങ്ങളും വെബിനാറിലൂടെ ലഭിക്കും. പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒക്ടോബര്‍ 15ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യാനും കൂടുതല്‍ വിവരങ്ങള്‍ക്കും നോളജ് ഇക്കോണമി മിഷന്റെ സോഷ്യല്‍ മീഡിയ പേജ് സന്ദര്‍ശിക്കുക.

Highlights: Free career orientation program in cybersecurity and AI

You may also like