Saturday, December 6, 2025
E-Paper
Home Keralaകെവി തോമസിന്‍റെ വിമാനയാത്രക്ക് അധിക തുക അനുവദിച്ച് ധന വകുപ്പ്, തുക ഒഡെപെകിന് കൈമാറും

കെവി തോമസിന്‍റെ വിമാനയാത്രക്ക് അധിക തുക അനുവദിച്ച് ധന വകുപ്പ്, തുക ഒഡെപെകിന് കൈമാറും

by news_desk2
0 comments

തിരുവനന്തപുരം:(Thiruvananthapuram) ദില്ലിയിൽ സംസ്ഥാന സര്‍ക്കാരിന്‍റെ പ്രതിനിധി കെവി തോമസിന്‍റെ വിമാനയാത്രക്ക് അധിക തുക ധന വകുപ്പ് അനുവദിച്ചു. വിമാനയാത്ര വകയിൽ അഞ്ച് ലക്ഷം രൂപയാണ് അധികമായി അനുവദിച്ചത്. വിമാന ടിക്കറ്റെടുത്ത ഒഡെപെകിന് തുക കൈമാറും. റഡിഡന്‍റ് കമ്മീഷണറുടെ യാത്രാ ചെലവും ഇതേ ശീര്‍ഷകത്തിലാണ് അനുവദിക്കുന്നത്. തുകയുടെ 90 ശതമാനവും പക്ഷെ കെവി തോമസിന്‍റെ യാത്രക്കാണ് വിനിയോഗിക്കുന്നത്. ആകെ ബജറ്റ് വിഹിതം അഞ്ച് ലക്ഷം രൂപയായിരുന്നു. ഇത് പോരെന്നും 6.31 ലക്ഷം കൂടി അനുവദിക്കണമെന്നും പൊതുഭരണ വകുപ്പ് ആവശ്യം പരിഗണിച്ചാണ് ധനവകുപ്പ് തുക അനുവദിച്ചത്. ക്യാബിനറ്റ് റാങ്കുള്ള കെവി തോമസ് ദില്ലിയിൽ സംസ്ഥാന സർക്കാരിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന പ്രതിപക്ഷ വിമര്‍ശനം നിലനിൽക്കെയാണ് അധിക തുക അനുവദിച്ചിരിക്കുന്നത്.

Highlights:finance department-allocates additional funds for kv thomas flight

You may also like