ഇസ്ലാമാബാദ്(Islamabad): പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയില്‍ തിരക്കേറിയ ഒരു തെരുവിലുണ്ടായ കാർബോംബ് സ്ഫോടനത്തില്‍ പത്ത് പേർ കൊല്ലപ്പെട്ടു. 32 പേര്‍ക്ക് പരിക്കേറ്റു.
ക്വറ്റയിലെ സര്‍ഗൂന്‍ റോഡിലുള്ള പാക്കിസ്ഥാന്റെ അര്‍ധസൈനിക വിഭാഗമായ ഫ്രോണ്ടിയര്‍ കോര്‍പ്സ് ആസ്ഥാനത്തിന് സമീപമാണ് സ്ഫോടനമുണ്ടായത്. ശക്തമായ സ്ഫോടനത്തിൽ സമീപത്തെ വീടുകളുടെയും കെട്ടിടങ്ങളുടെയും ജനല്‍ച്ചില്ലുകള്‍ തകര്‍ന്നുവെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്ഫോടനത്തിന് ശേഷം പ്രദേശത്ത് വെടിയൊച്ച കേട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Highlights: Explosion on busy street in Pakistan; 10 dead, 32 injured