Saturday, December 6, 2025
E-Paper
Home Internationalസുഡാനിലെ കണ്ണീർപ്പുഴ: അവസാനിക്കാത്ത കൂട്ടക്കൊലയും ആഭ്യന്തര കലാപവും

സുഡാനിലെ കണ്ണീർപ്പുഴ: അവസാനിക്കാത്ത കൂട്ടക്കൊലയും ആഭ്യന്തര കലാപവും

by news_desk2
0 comments

ഖാർത്തൂം:(Khartoum) ഒരു വർഷം പിന്നിട്ട സുഡാനിലെ ആഭ്യന്തര സംഘർഷം, ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. സുഡാനീസ് സായുധ സേനയും (SAF) റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് എന്ന അർദ്ധസൈനിക വിഭാഗവും (RSF) തമ്മിലുള്ള അധികാര വടംവലിയാണ് ഒരു രാഷ്ട്രത്തെയാകെ മനുഷ്യക്കുരുതിയിലേക്ക് തള്ളിവിട്ടിരിക്കുന്നത്.

വടാർഫൂർ മേഖലയിലെ എൽ ഫാഷിർ പോലുള്ള നഗരങ്ങൾ വിമതർ പിടിച്ചെടുത്തതോടെ, ന്യൂനപക്ഷ വിഭാഗങ്ങളും ഭരണകൂടത്തെ എതിർക്കുന്നവരും ആർ.എസ്.എഫിന്റെ അതിക്രൂരമായ കൂട്ടക്കൊലകൾക്ക് ഇരയാവുകയാണ്. ഒറ്റപ്പെട്ട സംഭവങ്ങളിലായി ദിവസങ്ങൾക്കുള്ളിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ കലാപത്തിന്റെ മറവിൽ നിരവധി സ്ത്രീകളും പെൺകുട്ടികളും ലൈംഗികാതിക്രമങ്ങൾക്ക് ഇരയായി. ജീവൻ നിലനിർത്താൻ ഒരു തുള്ളി വെള്ളത്തിനായി പോകുന്ന കൊച്ചുകുട്ടികൾ പോലും ആക്രമിക്കപ്പെടുന്ന ദയനീയമായ അവസ്ഥയാണ് സുഡാനിൽ.ഇരുപക്ഷവും സാധാരണക്കാരെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുന്നതിനാൽ, സംഘർഷത്തിന്റെ ഏറ്റവും വലിയ ദുരിതബാധിതർ നിരാലംബരായ പൗരന്മാരാണ്.

ജനറൽ അബ്ദേൽ ഫത്താ അൽ-ബുർഹാന്റെ നേതൃത്വത്തിൽ ഉള്ള സുഡാനീസ് സായുധ സേനയും(SAF), ‘ഹെമെറ്റി’ എന്നറിയപ്പെടുന്ന ജനറൽ മുഹമ്മദ് ഹംദാൻ ഡഗാലോയുടെ നേതൃത്വത്തിൽഉള്ള റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും (RSF), 2019-ൽ, ദീർഘകാല ഏകാധിപതിയായിരുന്ന ഒമർ അൽ ബഷീറിനെ പുറത്താക്കിയ ശേഷം അധികാരം പങ്കിട്ടിരുന്ന ഈ രണ്ട് സൈനിക വിഭാഗങ്ങൾ, സൈന്യത്തെ സംയോജിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ ഭിന്നതയുടെ ഫലമാണ് നിലവിലെ യുദ്ധം. രാജ്യത്തിന്റെ രാഷ്ട്രീയവും സൈനികവുമായ ഭാവി ആര് നിയന്ത്രിക്കുമെന്നതിലെ അധികാരക്കൊതിയാണ് സുഡാനെ കലാപത്തിലേക്ക് നയിച്ചത്.

കൂട്ടക്കൊലകൾക്ക് നേതൃത്വം നൽകിയവരിൽ ഒരാളായി, ആർ.എസ്.എഫ്. സംഘത്തിലെ ബ്രിഗേഡിയർ ജനറൽ അൽ-ഫത്തേ അബ്ദുല്ല ഇദ്രിസിനെ (അബു ലുലു) മനുഷ്യാവകാശ സംഘടനകൾ വിശേഷിപ്പിക്കുന്നത് ‘നൂറ്റാണ്ടിന്റെ കശാപ്പുകാരൻ’ എന്നാണ്.വര്‍ഷങ്ങളായി നിലനിന്നിരുന്ന ഒരു മാനുഷിക പ്രതിസന്ധിക്ക് മുകളിലാണ് നിലവിലെ ആഭ്യന്തര യുദ്ധം വന്നിരിക്കുന്നത്. ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നത്, സുഡാനിലെ ഈ സംഘർഷം ആഫ്രിക്കയിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധികളിൽ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണെന്നാണ്.

നിലവിലെ യുദ്ധം കാരണം സുഡാൻ ജനസംഖ്യയുടെ പകുതിയിലധികം വരുന്ന 30.4 ദശലക്ഷം ആളുകൾക്ക് അടിയന്തര സഹായം ആവശ്യമാണ്.12 ദശലക്ഷത്തിലധികം ആളുകൾക്ക് സ്വന്തം വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നു.സുഡാനിലെ ജനതയുടെ നിലവിളി അന്താരാഷ്ട്ര സമൂഹം കേൾക്കേണ്ടതും, ഈ ദുരന്തം അവസാനിപ്പിക്കാൻ അടിയന്തര ഇടപെടൽ നടത്തേണ്ടതും അത്യാവശ്യമാണ്.

Highlights:Endless massacres and civil chaos grip Suda

You may also like