Saturday, December 6, 2025
E-Paper
Home International‘ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചു: സമാധാന നോബേൽ ലഭിക്കാത്തതിൽ പ്രതികരണവുമായി  ട്രംപ്

‘ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചു: സമാധാന നോബേൽ ലഭിക്കാത്തതിൽ പ്രതികരണവുമായി  ട്രംപ്

by news_desk1
0 comments

വാഷിങ്ടൺ ഡിസി(Wahington Dc): ഈ വർഷത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കാത്തതിൽ പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അവാർഡ് ജേതാവായ വെനിസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോയ്ക്ക് നിരവധി തവണ സഹായം നൽകിയിട്ടുണ്ട്.

തന്നോടുള്ള ബഹുമാനാർത്ഥം താനിത് അർഹിക്കുന്നത് കൊണ്ടാണ് സമാധാന നോബേൽ സ്വീകരിക്കുന്നതെന്ന് മരിയ കൊറിന മചാഡോ തന്നെ വിളിച്ച് പറഞ്ഞുവെന്ന് ട്രംപ് അവകാശപ്പെട്ടു.

വെനസ്വേലയിൽ മരിയ കൊറിന മചാഡോയെ താൻ ഏറെക്കാലമായി സഹായിക്കുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. അവർക്ക് വെനസ്വേലയിൽ ഒരുപാട് സഹായം ആവശ്യമാണ്. ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ സംരക്ഷിച്ചതിൽ താൻ സന്തോഷവാനാണെന്നും ട്രംപ് വൈറ്റ് ഹൗസിലെത്തിയ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഈ വർഷത്തെ സമാധാന നോബേൽ ഇന്നലെയാണ് പ്രഖ്യാപിച്ചത്. വെനസ്വേലയിൽ ജനാധിപത്യ അവകാശങ്ങൾക്കായുള്ള പോരാട്ടം പരിഗണിച്ചാണ് മരിയ കൊറിന മച്ചാഡോയ്ക്ക് സമാധാന നോബേൽ നൽകിയത്.

Highlights: ‘Ended seven wars’: Trump reacts to not receiving Nobel Peace Prize

You may also like