Saturday, December 6, 2025
E-Paper
Home Editorialസിസ്റ്റ് തത്വ ശാസ്ത്രത്തെ ഇടിച്ചു നിരത്തണം

സിസ്റ്റ് തത്വ ശാസ്ത്രത്തെ ഇടിച്ചു നിരത്തണം

by news_desk
0 comments

ചോദ്യപേപ്പറിൽ മതവികാരത്തെ വ്രണപ്പെടുത്തിയ ചോദ്യം ഉൾപ്പെടുത്തിയെന്നാരോപിച്ച്  തൊടുപുഴ ന്യൂമാൻ കോളേജ് മലയാള വിഭാഗം അധ്യാപകനായിരുന്ന ടി.ജെ ജോസഫിൻ്റെ കൈ വെട്ടിമാറ്റിയ സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സഹായം കിട്ടിയെന്ന നിർണായക വെളിപ്പെടുത്തലാണ് മുഖ്യപ്രതിയായ സവാദിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.  2010 ജൂലായ് 4 നാണ് മതേതര കേരളത്തിൻ്റെ മുഖത്തേയ്ക്ക് ജോസഫ് മാഷിൻ്റെ ചോര തെറിച്ചു വീണത്. ആ മുറിവ് മായ്ക്കാൻ ഇന്നും നാടിനായിട്ടില്ല. മതഭ്രാന്തിൻ്റെ ജീവിക്കുന്ന രക്തസാക്ഷിയായി ആ മനുഷ്യൻ ഇപ്പോഴും നമുക്കിടയിലുണ്ട്. നഷ്ടങ്ങളുടെയും വേദനകളുടെയും കയ്പ് എറിയ കാലം നൽകിയ അനുഭവങ്ങളുടെ കരുത്തുമായി. വിവിധതരം മേലങ്കികൾ അണിഞ്ഞ് മത ഭീകരവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നവർ ഇന്നും സമൂഹത്തിൽ അവശേഷിക്കുന്നുണ്ടെന്ന്  വ്യക്തം. നാടിൻ്റെ സ്വസ്ഥമായ ജീവിതത്തെയും സാമൂഹിക അന്തരീക്ഷത്തെയും തകർത്തെറിഞ്ഞ് അവിടെ ഏകശിലത്മകമായ താല്പര്യങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് നിരോധിക്കപ്പെട്ട സംഘടനയുടെ നേതൃത്വത്തിൽ കുറ്റവാളികൾക്ക് സംരക്ഷണം ഒരുക്കുന്നത്. വെളിപ്പെടുത്തുന്ന പശ്ചാത്തലത്തിൽ കൈവെട്ട് കേസിൽ പുനരന്വേഷണം വേണമെന്ന് എൻ.ഐ.എ കോടതിയെ അറിയിച്ചിട്ടുണ്ട്, എന്നാൽ പ്രതിഭാസം എതിരെ എതിർത്തിരിക്കുകയാണ്. സംഭവം നടന്ന 14 വർഷങ്ങൾക്ക് ശേഷമാണ് മുഖ്യപ്രതിയായ സവാദ് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലായത്. ആധുനികം എന്നും പുരോഗമനം എന്നും അവകാശപ്പെടുമ്പോഴും പ്രാകൃതമായ വിശ്വാസങ്ങൾക്ക് കീഴ്പെട്ട ജീവിക്കുന്ന മനുഷ്യരുടെ കൂടി നാടാണ് കേരളം. അന്ന് ചോദ്യപ്പേപ്പർ വിവാദമായപ്പോൾ തന്നെ മുഹമ്മദ് നബിയെ ഉദ്ദേശിച്ച് അല്ലാ ചോദ്യം തയ്യാറാക്കിയതെന്നും പി.ടി കുഞ്ഞു മുഹമ്മദിൻ്റെ തിരക്കഥയുടെ രീതിശാസ്ത്രം എന്ന പുസ്തകത്തിൽ ‘തിരക്കഥ- ഒരു വിശ്വാസിയുടെ കണ്ടെത്തലുകൾ’ എന്ന ലേഖനത്തിൽ ഈ ഭാഗമുണ്ട്. വ്യക്തമാക്കി വിശദീകരണം നൽകിയതാണ്. ഗ്രന്ഥത്തിൽ ആ ഭാഗം വായിച്ചവരെല്ലാം അതിനെ ശരിയായ അർത്ഥത്തിലാണ് ഉൾക്കൊണ്ടത്, എന്നാൽ ഇവിടെ ജോസഫിൻ്റെ ചോര വീഴ്ത്തി ആർക്ക് ഒക്കെയായോ അജണ്ടകൾ നടപ്പിലാക്കാൻ ഉണ്ടായിരുന്നുവെന്ന് ഉറപ്പാണ്. ചോദ്യത്തെയും ജോസഫ് നൽകിയ മറുപടിയെയും വളച്ചൊടിച്ചത് അതിൻ്റെ ഭാഗമാണ്. ആരുടെയും ജീവിതം തല്ലി കെടുത്തിയോ അവരെ പരിക്കേൽപ്പിച്ചുമാണോ മതവിശ്വാസം പ്രകടിപ്പിക്കേണ്ടത്. ഏത് മതത്തിലാണ് അങ്ങനെ പറയുന്നത്. മതത്തിൻ്റെ പേരിൽ ജനങ്ങളെ ചൂഷ്ണം ചെയ്ത് നാടിനെ ഭിന്നിപ്പിക്കാൻ ഇരുട്ടിൻ്റെ ശക്തികളിൽ നിന്ന് കരാർ എടുത്തവർക്കാണ് അതെല്ലാം വേണ്ടത്. ഈ കൂട്ടരെ മതപ്രചാരകരല്ല  വെറുപ്പിൻ്റെയും വിദ്വേഷത്തിൻ്റെ പ്രചര കരാണ്. വിശ്വാസങ്ങളെ ഉൾക്കൊള്ളാനെന്നപ്പോലെ തിരുത്താനും വിമർശിക്കാനും അധികാരമുള്ള ഭരണഘടന നിലനിൽക്കുന്ന മണ്ണിൽ ഒരാധ്യാപകൻ്റെ കൈ വെട്ടിമാറ്റിയവരെ എന്തിൻ്റെ പേരിലാണെങ്കിലും  ഒരിക്കലും അംഗീകാരിക്കാനാവില്ല. മാറ്റി നിർത്തേണ്ടവരെ മാറ്റി നിർത്തണം.
മനുഷ്യാവകാശം വീണ്ടും ആഗോള തലത്തിൽ ചർച്ചയാക്കുമ്പോൾ കാലത്തിൻ്റെ കാവ്യനീതിയെന്നാണോ മാണ് ജോസഫ് മാഷിനുണ്ടായ നീതി കേടും വെളിച്ചത്തു വരുന്നത്. ആയുധം കൊണ്ടും അധികാരം കൊണ്ടും ആരെയും അടിച്ചമർത്താനോ ഭയപ്പെടുത്താനോവില്ല. ആ ഫാസിസ്റ്റ് തത്വ ശാസ്ത്രത്തെ ഇടിച്ചു നിരത്തണം. സഹിഷ്ണുതയുടെ വൻ മതിലിൽ സർവരും സുരക്ഷിതരാവണം.

You may also like