ലോകമെമ്പാടുമുള്ള മലയാളികളുടെയും സിനിമ ആസ്വാദകരുടെയും അഭിമാനം ഉയർത്തി ഇന്ത്യൻ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാ സാഹബേ ഫാൽക്കെ അവാർഡ് നേടിയ മോഹൻലാലിന് മലയാളത്തിന്റെ പ്രിയപ്പെട്ട ലാലിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
രണ്ട് പതിറ്റാണ്ടിനു ശേഷമാണ് ബഹുമതി മലയാളത്തിൻ്റെ പടികടന്നെത്തുന്നത്. അടൂർ ഗോപാലകൃഷ്ണലൂടെയാണ് മലയാള സിനിമ ഇതിനു മുമ്പ് പുരസ്കാരത്തിൽ ആദരിക്കുകയും ബഹുമാനിക്കപ്പെടുകയും ചെയ്ത്. 48 വർഷം നീണ്ട സിനിമ യാത്രയിൽ ലഭിച്ച മഹത്തായ അംഗീകാരത്തെ ഏറ്റവും വലിയൊരു അവാർഡായി കാണുന്നു. ഈ പുരസ്കാരം മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നതായി ലാൽ അഭിപ്രായപ്പെടുന്നു. ഇത്രയും നാൾ നീണ്ട സിനിമ യാത്രയിലും അംഗീകാരങ്ങൾക്കും പിറകിൽ ഗുരുകാരണവന്മാരുടെയും സ്നേഹവും ഗുരുത്വവും ഉണ്ടെന്നും ലാൽ പറയുമ്പോൾ അംഗീകാരത്തിൻ്റെ അത്യുന്നതിയിൽ നിക്കുമ്പോൾ മാതൃകപരമാണ് ലാളിത്യം. അടുത്ത കാലത്ത് മലയാള സിനിമയ്ക്ക് ലഭിച്ചതിൽ വെച്ച് ഏറ്റവും മൂല്യമേറെയായ ബഹുമതിയാണ് നേട്ടമാണ്.
പതിറ്റാണ്ടുകളായി നിരന്തരം മുന്നേറി കൊണ്ടിരിക്കുന്ന സിനിമ മേഖലയുടെ യാത്രയിൽ പലരും വരുന്നതും പോകുന്നതും സാങ്കേതികവിദ്യയിലും തൊഴിലാളികളിലും മാറ്റങ്ങൾ ഉണ്ടാകുന്നതും പ്രേക്ഷകർ കണ്ടു കേട്ടു അറിഞ്ഞു. നിരവധിയായ മനുഷ്യരുടെ ജീവത്യാഗമാണ് മലയാള സിനിമയുടെ ഏതു പ്രതിസന്ധിയിലും പുലയാതെ നിൽക്കുന്ന തറക്കല്ലിന്റെ ആത്മബലം.എന്നാൽ ഇന്ത്യൻ സിനിമയുടെ ചരിത്രത്തോളം ഉയർന്ന നിൽക്കുന്ന മലയാള സിനിമ രംഗത്തിന്റെ പ്രൗഡിക്ക് സമീപകാലത്തായി ഏറ്റിട്ടുള്ള കറ മായിച്ചു കളയാൻ ഗൗരവപൂർവമായി ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നുള്ള ചോദ്യം ഈ അവസരത്തിൽ പ്രസക്തമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതുപോലെ സിനിമയിലെ താരങ്ങളും രാജാക്കന്മാരും അഭിമുഖീകരിക്കുന്ന പ്രതിസന്ധി പുറത്തുവന്ന വിവരങ്ങളും വെളിപ്പെടുത്തലുകളും സൃഷ്ടിച്ച ആഘാതം ചില്ലറയല്ല.ആ ഘട്ടത്തിൽ അമ്മയുടെ പ്രസിഡൻറ് എന്ന ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ട് മോഹൻലാൽ സ്വീകരിച്ച നിലപാട് തീർത്തും തെറ്റായിരുന്നു.
സ്വന്തം ഇമേജിനെ കളങ്കലേൽക്കുന്ന തരത്തിൽ വരുന്ന ഒന്നിനോടും നേരായി പ്രതികരിക്കാനോ നടപടികൾ സ്വീകരിക്കാനോ അദ്ദേഹം തയ്യാറായില്ല. സിനിമാ സ്റ്റൈലിൽ കഥാപാത്രങ്ങൾ മിനിറ്റുകളുടെ വേഗത്തിൽ കഥയ്ക്കനുസരിച്ച് ഭാവങ്ങൾ മാറ്റിയെടുക്കുന്നത് പോലെ തികച്ചും ലാഘവ ബുദ്ധിയോടുകൂടി മോഹൻലാൽ ഹേമ കമ്മിറ്റിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളെ നോക്കി കണ്ടത്.സ്വന്തം സഹപ്രവർത്തകരായ വനിതാ താരങ്ങൾ വെള്ളിത്തിരയിൽ നേരിടേണ്ടിവന്ന മനുഷ്യത്വരഹിതവും ക്രൂരവുമായ ലൈംഗിക അതിക്രമങ്ങൾ ഉൾപ്പെടെയുള്ള ദുർഘടമായ സാഹചര്യങ്ങളോട് അമ്മ അസോസിയേഷൻ തുടക്കം മുതലേ ദൈവശാസമീപനം സ്വീകരിച്ചിരുന്നുവെങ്കിൽ സ്ഥിതി ഇത്രത്തോളം ഗുരുതരം ആകില്ലായിരുന്നു.
സിനിമ ഒരു സ്വപ്നമായി പ്രതീക്ഷയായി കണ്ട് ഫ്രെയിമിലേക്ക് കടന്നുവന്ന ഒരുപക്ഷെ ആളുകൾ നിറകളോട് മടങ്ങി പോകേണ്ട സ്വന്തം കഴിവിനെ തന്നെ വെറുപ്പോടുകൂടികാണേണ്ട ദയനീയ അവസ്ഥ പറയാവുന്നതിലും അപ്പുറമാണ്.
മലയാള സിനിമ മുഴുവനാണ് കമ്മിറ്റി റിപ്പോർട്ടിലെ വിവാദങ്ങളോട് പ്രതികരിക്കേണ്ടത് സംഘടന മാത്രമല്ല എന്നാണ് പ്രസിഡണ്ട് ആയിരുന്ന മോഹൻലാലിന്റെ അഭിപ്രായം. എത്ര നിരുത്തരവാദപരമായാണ് അതീവ ഗുരുതരമായ ഒരു വിഷയത്തോട് ഇന്ത്യൻ സിനിമയുടെ പരമോന്നത ബഹുമതി വരെ എത്തിച്ചേർന്ന് സമൂഹ്യത്തോട് കൂറും പ്രതിബദ്ധതയും ഉണ്ടായിരിക്കേണ്ട ഒരു വ്യക്തി പ്രതികരിക്കുന്നത്.
ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങളുടെ കൂമ്പാരമായി സിനിമ കാലാന്തരത്തിൽ അറിയപ്പെടാതിരിക്കണമെങ്കിൽ സമ്പൂർണ്ണമായ തിരുത്തൽ അനിവാര്യമാണ്.രാജ്യം ഒന്നടങ്കം കഴിവിനെയും പാരമ്പര്യത്തെയും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നതായ നിമിഷത്തിൽ ശ്രീ മോഹൻലാൽ,നിങ്ങൾ കൂടി ഭാഗമായ മലയാള സിനിമയുടെ ഇരുണ്ട കാലത്തെ മായ്ക്കാൻ താങ്കൾ മുന്നിട്ടിറങ്ങണം. സിനിമയിലൂടെ സ്നേഹിക്കുകയും ആരാധിക്കുകയും ബഹുമാനിക്കുകയും മാതൃകയാക്കുകയും ചെയ്യുന്ന ഒട്ടനവധി മനുഷ്യർക്ക് യഥാർഥ നായകൻ എന്ന് തെളിയിക്കാൻ കെട്ടിയിരിക്കുന്ന അവസരം കൂടിയാണ് പുരസ്കാരനേട്ടം.
ഒരിക്കൽക്കൂടി അനുമോദനങ്ങൾ..നിരവധി കഥാപാത്രങ്ങളാണ് ഇനിയും തലമുറകളുടെ സ്വപ്ന നായകനായി തുടരാൻ കഴിയട്ടെ ആശംസകൾ.
Highlights:taniniram editorail toda 21.09.2025
ഹൃദയപൂർവം മലയാളത്തിന്റെ അഭിമാനം
0
previous post