പഴയകാലത്ത് പഴമൊഴിയാണ് ഇന്നും അതിനു പ്രസക്തിയേറുന്നു. കേരളത്തിൽ ആരോഗ്യ രംഗത്ത് നിന്ന് ഉയരുന്ന നീതി നിഷേധത്തിന്റെ കഥകൾക്ക് കയ്യും കണക്കുമില്ല. ആരാണിത് ഉത്തരവാദി അധികാരപ്പെട്ടവർ തന്നെ. സിസ്റ്റത്തിന്റെ തകരാറാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് അവർ. സാധാരണക്കാരിൽ സാധാരണക്കാരായ പാവപ്പെട്ട മനുഷ്യരാണ് സർക്കാർ ആശുപത്രികളിൽ അസുഖം മാറാൻ വരുന്നത്. സമയാസമയത്ത് അവരെ ശുശ്രൂഷിക്കാൻ സിസ്റ്റത്തിന് കഴിയില്ല എന്ന 100 ശതമാനം ഉറപ്പായിക്കഴിഞ്ഞു. പക്ഷേ, മനുഷ്യത്വപരമായ സമീപനം അവരോട് കാണിക്കണം. അത് ഔദാര്യമല്ല ഓരോരുത്തരുടെയും അവകാശമാണ്. സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്ക് എത്തുന്ന എല്ലാ മനുഷ്യരുടെയും നികുതിപ്പണം കൊണ്ടാണ് ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായത് ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നത്. എന്നിട്ടും അതെല്ലാം മറന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൊല്ലം പനമന സ്വദേശി വേണുവിനോട് ക്രൂരമായ പെരുമാറ്റവും കടുത്ത അവഗണനയുമാണ് നേരിടേണ്ടി വന്നത്. ആ മനോവിഷമത്തിൽ നിന്നാണ് കേരളത്തോട് വേണു പറഞ്ഞത് നായയെ നോക്കുന്ന കണ്ണുകൊണ്ട് പോലും നോക്കിയില്ല എന്ന്. മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത ഓരോരുത്തരുടെയും ഹൃദയത്തിൽ നിന്ന് വേദനയും കണ്ണിൽനിന്ന് കണ്ണീരു ഒഴുകുന്നുണ്ട് കേൾക്കുമ്പോൾ. സുഹൃത്തിന് അയച്ച വോയിസ് മെസ്സേജിലാണ് വേണു തനിക്ക് നേരിട്ട് ദുരനുഭവം വിളിച്ചുപറഞ്ഞത്. വേറെ വൈകാതെ തന്നെ വേണു മരണത്തിന് കീഴടങ്ങി. നെഞ്ചുവേദനയെ തുടർന്ന് ആദ്യം കൊല്ലത്തെ ചവറയിലെ പ്രാദേശിക ആരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നേടിയതിനു ശേഷം ജില്ലാ ആശുപത്രിയിൽ എത്തിയ വേണുവിനോട് അവിടെനിന്ന് ആൻജിയോഗ്രാം ചെയ്യണമെന്ന് നിർദ്ദേശിച്ചു,അതിനാണ് വേണു തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിയത്. ആശുപത്രിയില്‍ എന്തെങ്കിലും കാര്യത്തെപ്പറ്റി ആരോടെങ്കിലും ചോദിച്ചാല്‍ ഒരക്ഷരം മിണ്ടില്ല. നായയെ നോക്കുന്ന കണ്ണുകൊണ്ട് പോലും അവര്‍ തിരിഞ്ഞുനോക്കില്ല. മറുപടി പറയില്ല. കൈക്കൂലിയുടെ കേന്ദ്രമാണിത്. എമര്‍ജന്‍സി ആന്‍ജിഗ്രാം ചെയ്യാന്‍ വെള്ളിയാഴ്ച താന്‍ ഇവിടെ എത്തിയതാണ്. അഞ്ച് ദിവസമായിട്ടും തിരിഞ്ഞുനോക്കിയില്ല. റൗണ്ട്സിനിടെ പരിശോധിക്കാന്‍ വന്ന ഡോക്ടറോട് എപ്പോള്‍ ശസ്ത്രക്രിയ നടത്തുമെന്ന് ചോദിച്ചിരുന്നു. അവര്‍ക്ക് ഇതേപ്പറ്റി യാതൊരു ധാരണയുമില്ല. കൈക്കൂലിക്ക് വേണ്ടിയാണോ ഇങ്ങനെ ചെയ്യുന്നതെന്ന് അറിയില്ല. സാധാരണക്കാരുടെ ആശ്രയമാകേണ്ടതാണ് മെഡിക്കല്‍ കോളേജുകള്‍. എന്നാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് രോഗികളുടെ ശാപംപേറുന്ന പറുദീസയാണ്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പുറംലോകത്തെ അറിയിക്കണമെന്നും വേണു അവസാനമായി സുഹൃത്തിനോട് പറയുന്നു.
സർക്കാർ സംവിധാനങ്ങളുടെ കൃത്യമായ മേൽനോട്ടം ഇല്ലാത്തതുകൊണ്ട് തകർന്നു തരിപ്പണം ആയിരിക്കുകയാണ് കേരളത്തിന്റെ ആരോഗ്യരംഗം. വേണുവിന്റെ മരണത്തിന് സർക്കാർ ഉത്തരം പറയേണ്ടിയിരിക്കുന്നു. ഇതിനെയും ഒറ്റപ്പെട്ട സംഭവമാക്കി ചെറുതാക്കാൻ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കും. നിരന്തരമായി വീഴ്ചകളും ക്രമക്കേടുകളും ആണ് ആരോഗ്യവകുപ്പിനെ കേന്ദ്രീകരിച്ച് നടന്നതായി പുറത്തുവരുന്ന വിവരങ്ങൾ. സിസ്റ്റം നന്നാക്കേണ്ടവർ തന്നെ സിസ്റ്റത്തെ പഠിച്ച് മാറി നിൽക്കുന്ന പേരാണോ കേരളം.
നിസ്സഹായരായ മനുഷ്യരുടെ ആത്മ നൊമ്പരമാണ് പ്രതിഷേധമാണ് ലോകത്തോട് വേണു വിളിച്ചുപറഞ്ഞ ഓരോ വാക്കുകളും. ഒരു പിആർ ഏജൻസികൾ കൊണ്ടും അതിനെ വെള്ളപൂശാനാവില്ല.
നേരത്തെ തന്നെ മെഡിക്കൽ കോളേജിൻ്റെ പ്രവർത്തനങ്ങളിൽ ഗുരുതരമായ തെറ്റുകൾ ഡോ. ഹാരിസ് ലോകത്തോട് വിളിച്ചു പറഞ്ഞതാണ്. അന്ന് ആ ഡോക്ടറെ കള്ളനാക്കാനായിരുന്നു തിരക്ക്. അതിൻ്റെയെല്ലാം പരിണിത ഫലമാണ് നാട് ഇന്നനുഭവിക്കുന്നത്. ആതുരാലയങ്ങൾ അറവുശാലകൾ ആക്കാതിരിക്കാൻ, ഇനിയും വേണു ഉണ്ടാവാതിരിക്കാൻ.
സാവകാശത്തിന് കാത്ത് നിൽക്കാതെ ഉടൻ തന്നെ കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി വേണം.
ഒറ്റപ്പെട്ടതെന്ന് പറഞ്ഞ് ന്യായീകരിക്കരുത് സർക്കാരെ
0