Saturday, December 6, 2025
E-Paper
Home Highlightsതൃശൂർ നഗരം ചുറ്റാൻ ഡബിൾ ഡെക്കർ; പുതുവത്സര സമ്മാനമെന്ന് മന്ത്രി

തൃശൂർ നഗരം ചുറ്റാൻ ഡബിൾ ഡെക്കർ; പുതുവത്സര സമ്മാനമെന്ന് മന്ത്രി

by news_desk
0 comments

തൃശൂർ(THRISSUR)വിനോദസഞ്ചാരികൾക്ക് തൃശൂരിന്റെ നഗര സൗന്ദര്യവും പുത്തൂർ സുവോളജിക്കൽ പാർക്കും കണ്ടാസ്വദിക്കുന്നതിനായി മുകൾഭാഗം തുറന്ന കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കർ ബസ് ട്രയൽ റൺ പൂർത്തിയാക്കി. മന്ത്രിമാരായ കെ രാജനുംകെ ബി ഗണേഷ് കുമാറും ട്രയൽ റൺ ഓട്ടത്തിനൊപ്പം ചേർന്നു. തൃശൂർ രാമനിലയത്തിൽ നിന്നും സുവോളജിക്കൽ പാർക്കിലേക്ക് ബസ് യാത്ര വ്യത്യസ്തമായ അനുഭവമാണ് സമ്മാനിച്ചതെന്ന് മന്ത്രി മന്ത്രി കെ രാജൻ ഫെയ്സ്ബുക്കിൽ കുറിച്ചു. തൃശൂരക്കാർക്ക് പുതുവത്സര സമ്മാനമായി പുതിയ ഇലക്ട്രിക് ഡബിൾ ഡെക്കർ ബസ് ന​ഗരത്തിലെത്തുമെന്നും മന്ത്രി പറഞ്ഞു.

1.5 കോടി രൂപയുടെ ഇലക്ട്രിക് ഡബിൾ ഡെക്കർ ബസാണ് തൃശൂരിലേക്ക് അനുവദിച്ചത്. തൃശൂർ നഗരക്കാഴ്ചകൾ എന്ന പേരിലാണ് ബസ് സർവീസ് നടത്തുക. തൃശൂർ നഗരത്തിൽ നിന്ന്‌ യാത്ര ആരംഭിച്ച് സ്വരാജ് റൗണ്ടിലൂടെ ചുറ്റി വിവിധ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുടെ സഞ്ചരിച്ച് ജൂബിലി മിഷൻ, കുട്ടനെല്ലൂർ വഴി പുത്തൂർ സുവോളജിക്കൽ പാർക്കിനുള്ളിൽ ചുറ്റി നഗരത്തിൽ സമാപിക്കുന്ന രീതിയിലായിരിക്കും യാത്ര. ആദ്യമായാണ് തൃശൂരിലും പുത്തൂരിലും മുകൾഭാഗം തുറന്ന ഒരു ഡബിൾ ഡെക്കർ ബസ് എത്തുന്നത്. ബുധനാഴ്ചയും ഡബിൾ ഡക്കർ ബസ് സുവോളജി പാർക്കിലേക്ക് യാത്രക്കാരുമായി ട്രയൽ റൺ നടത്തിയിരുന്നു.

തുറന്ന ഡബിൾ ഡെക്കർ ബസിന്റെ വരവോടെ പാർക്കിലേക്കും തൃശൂരിലേക്കുമുള്ള വിനോദ സഞ്ചാരികളുടെ എണ്ണം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Highlights: Double-decker to travel around Thrissur city; Minister says it’s a New Year’s gift


You may also like