Saturday, December 6, 2025
E-Paper
Home Nationalധർമേന്ദ്രയുടെ ആരോഗ്യനില തൃപ്തികരം; മരിച്ചെന്ന വാർത്ത തള്ളി മകൾ ഇഷ ഡിയോൾ

ധർമേന്ദ്രയുടെ ആരോഗ്യനില തൃപ്തികരം; മരിച്ചെന്ന വാർത്ത തള്ളി മകൾ ഇഷ ഡിയോൾ

by news_desk2
0 comments

മുംബൈ: (Mumbai) നടൻ ധർമേന്ദ്രയുടെ മരണവാർത്ത തള്ളി കുടുംബം. ധർമേന്ദ്രയുടെ നില തൃപ്തികരമാണെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും മകൾ ഇഷ ഡിയോൾ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. പപ്പയുടെ രോഗശാന്തിക്കായി പ്രാർത്ഥനകൾ നടത്തിയതിന് നന്ദി എന്നും ഇഷ കൂട്ടിച്ചേർത്തു.

ധർമേന്ദ്രയെ ഒരാഴ്ചയായി മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹം അന്തരിച്ചതായി ഇന്ന് രാവിലെയാണ് വാർത്തകൾ പുറത്തുവന്നത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമെന്നായിരുന്നു റിപ്പോർട്ടുകൾ. ഒക്ടോബർ 31 ന് പതിവ് പരിശോധനയ്ക്കായാണ് ധർമ്മേന്ദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ തുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് വാർത്ത വന്നിരുന്നു.

Highlights: Dharmendras health is stable says esha deol

You may also like