Saturday, December 6, 2025
E-Paper
Home Keralaകേരളത്തിൽ അർഹരായ വോട്ടർമാരെ പുറന്തള്ളാൻ അനുവദിക്കില്ലെന്ന് സിപിഎം

കേരളത്തിൽ അർഹരായ വോട്ടർമാരെ പുറന്തള്ളാൻ അനുവദിക്കില്ലെന്ന് സിപിഎം

by news_desk1
0 comments

കോഴിക്കോട്(Kozhikode):ടിഎസ് ഐ ആറിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ സ്വീകരിച്ച നിലപാട് സ്വാഗതാർഹമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ടി പി രാമകൃഷ്ണൻ പറഞ്ഞു  ഇക്കാര്യത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ  തീരുമാനമാണ് ഇനി അറിയേണ്ടത് ഇലക്ഷൻ കമ്മീഷനെ രാഷ്ട്രീയചട്ടുകമായിട്ടാണ് ബിജെപി ഉപയോഗിക്കുന്നത് ബീഹാറിൽ അർഹതപ്പെട്ട നിരവധി വോട്ടർമാർ പുറന്തള്ളപ്പെട്ടു. കേരളത്തിൽ അർഹരായ വോട്ടർമാരെ പുറന്തള്ളാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വോട്ടർ പട്ടിക പരിഷ്കരണത്തിൽ എൽഡിഎഫ് നിലപാട് നേരത്തെ വ്യക്തമാക്കിയതാണ് എസ്ഐആർ നെതിരെ യോജിച്ച പ്രക്ഷോഭം വേണോ എന്ന കാര്യത്തിൽ യുഡിഎഫ് നിലപാട് വ്യക്തമാക്കട്ടെ യോജിക്കേണ്ട പല ഘട്ടങ്ങളിലും യുഡിഎഫ് അതിനു തയ്യാറായിട്ടില്ല ട്രേഡ് യൂണിയൻ സമര സമയത്തിന് പോലും യുഡിഎഫ് തുര ങ്കം വെച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ എസ്ഐആര്‍ നീട്ടണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും ആവശ്യപ്പെട്ടു.എസ്ഐആര്‍  ഉടൻ നടപ്പാക്കിയാൽ തദ്ദേശ തെരെഞ്ഞെടുപ്പിനെ ബാധിക്കും. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിൽ ഇന്ന് ചർച്ച നടത്തും.

Highlights: CPM will not allow eligible voters to be thrown out in Kerala

You may also like