0
തിരുവനന്തപുരം:(Thiruvananthapuram) ശബരിമല സ്വർണക്കൊള്ള കേസിൽ അഴിമതി നിരോധന വകുപ്പ്കൂടി ചുമത്തി എസ്ഐടി. എസ്ഐടി ഇന്നലെ പത്തനംതിട്ട കോടതിയിലാണ് അധിക റിപ്പോർട്ട് നൽകിയത്. സർക്കാർ ഉദ്യോഗസ്ഥരായ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും പ്രതിനിധികളും അഴിമതി നടത്തിയെന്ന് എസ്ഐടി പറയുന്നു. കേസ് കൊല്ലം വിജിലൻസ് കോടതിയിലേക്ക് മാറ്റാനാണ് തീരുമാനം. പിസി ആക്റ്റ് ചുമത്തിയ സാഹചര്യത്തിലാണ് കേസ് റാന്നിയിൽ നിന്നും കൊല്ലം കോടതിയിലേക്ക് മാറ്റുന്നത്.
Highlights:Corruption charges added in Sabarimala gold heist case