Saturday, December 6, 2025
E-Paper
Home Highlightsശബരിനാഥനെ ഇറക്കിയാലും തിരുവനന്തപുരം കോർപറേഷൻ പിടിക്കാൻ കോണ്‍ഗ്രസിന് കഴിയില്ല,വിഡി സതീശൻ മത്സരിച്ചാലും എല്‍ഡിഎഫ് മികച്ച വിജയം നേടും: വി ശിവൻകുട്ടി

ശബരിനാഥനെ ഇറക്കിയാലും തിരുവനന്തപുരം കോർപറേഷൻ പിടിക്കാൻ കോണ്‍ഗ്രസിന് കഴിയില്ല,വിഡി സതീശൻ മത്സരിച്ചാലും എല്‍ഡിഎഫ് മികച്ച വിജയം നേടും: വി ശിവൻകുട്ടി

by news_desk
0 comments

കണ്ണൂര്‍(Kannur): തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസ്‌ ബിജെപി ധാരണയെന്നു മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.ആ ധൈര്യത്തിലാണ് കോൺഗ്രസ്‌ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.ശബരിനാഥനെ ഇറക്കിയാലും കോർപ്പറേഷൻ പിടിക്കാൻ ആവില്ല.വി.ഡി സതീശൻ തന്നെ മത്സരിച്ചാലും LDF മികച്ച വിജയം നേടും.കഴിഞ്ഞവർഷത്തേക്കാൾ ദയനീയ പ്രകടനമാകും യുഡിഎഫിന്‍റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എൽഡിഎഫ്- ബിജെപി പോരിനിടെ തിരുവനന്തപുരം കോർപ്പറേഷനിൽ കാര്യമായ റോളില്ലാതെ പോകുന്ന സമീപകാല നാണക്കേട് മാറ്റാനൊരുങ്ങുകയാണ് കോൺഗ്രസ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുമ്പ് തന്നെ ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മുൻ എംഎൽഎ യും കെപിസിസി ജനറൽ സെക്രട്ടറിമായ ശബരീനാഥൻറെ എൻട്രിയാണ് ഹൈലൈറ്റ്. കവടിയാർ വാർഡിലാണ് ശബരി ഇറങ്ങുന്നത്.

മേയർ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നില്ലെങ്കിലും മുൻനിരയിൽ ശബരിയുണ്ട്. പട്ടികയിലെ ഇളമുറക്കാരി കെഎസ് യു ജില്ലാ വൈസ് പ്രസിഡണ്ട് വൈഷ്ണ സുരേഷ്. തലസ്ഥാനത്തെ കെഎസ് യു സമരങ്ങളുടെ അമരത്തുള്ള വൈഷ്ണ മത്സരിക്കുന്നത് സിപിഎമ്മിൻറെ സിറ്റിംഗ് സീറ്റ് മുട്ടടയിൽ . യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നീതു വിജയൻ വഴുതക്കാട്. മുൻ എംപി എ ചാൾസിൻറെ മരുമകൾ ഷെർളി പാളയം വാർഡിൽ. സീനിയർ നേതാവ് ജോൺസൺ ജോസഫ് ഉള്ളൂർ. പേട്ടയിൽ അനിൽകുമാർ, കുന്നുകുഴിയിൽ മേരി പുഷ്പം , ആശാ സമരത്തിൽ പങ്കെടുത്ത എസ് ബി രാജി കാച്ചാണിയിൽ മത്സരിക്കും.

Highlights: Congress will not be able to capture the Thiruvananthapuram Corporation even if Sabarinathan is removed, LDF will win handsomely even if VD Satheesan contests: V Sivankutty

You may also like