0
കൊല്ലം:(Kollam) ഗതാഗത മന്ത്രി കെബി ഗണേഷ്കുമാറിനെ പുകഴ്ത്തി കോണ്ഗ്രസ് നേതാവ്. ഗണേഷ്കുമാറിനെ നിയമസഭ തെരഞ്ഞെടുപ്പിൽ വീണ്ടും വിജയിക്കണമെന്ന് കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ഗുള് അസീസ് പരസ്യമായി ആഹ്വാനം ചെയ്തു. കെ ബി ഗണേഷ് കുമാറിനെ വേദിയിൽ ഇരുത്തിയായിരുന്നു കോൺഗ്രസ് നേതാവിന്റെ പുകഴ്ത്തൽ പ്രസംഗം. ഗണേഷ് കുമാർ കായ് ഫലമുള്ള മരമാണെന്നും കായ്ക്കാത്ത മച്ചി മരങ്ങളെ തിരിച്ചറിയണമെന്നും അബ്ദുൾ അസീസ് പ്രസംഗത്തിൽ പറഞ്ഞു. വെട്ടിക്കവലയിൽ നടന്ന പൊതുപരിപാടിക്കിടെയാണ് സംഭവം.
Highlights:Congress Leader Urges Re-election of Ganesh Kumar