Saturday, December 6, 2025
E-Paper
Home Localതിരുവമ്പാടി മേളത്തിന് പുതിയ പ്രമാണി: ചെറുശ്ശേരി കുട്ടൻ മാരാർ ചുമതലയേൽക്കും

തിരുവമ്പാടി മേളത്തിന് പുതിയ പ്രമാണി: ചെറുശ്ശേരി കുട്ടൻ മാരാർ ചുമതലയേൽക്കും

by news_desk2
0 comments

തൃശ്ശൂർ:(Thrissur) പ്രസിദ്ധമായ തിരുവമ്പാടി ദേവസ്വത്തിലെ മേളങ്ങൾക്ക് ഇനി ചെറുശ്ശേരി കുട്ടൻ മാരാർ പ്രമാണിയാകും. ദേവസ്വം ഭരണസമിതി കുട്ടൻ മാരാരെ അടുത്ത മേളപ്രമാണിയായി തീരുമാനിച്ചു.

നിലവിലെ മേളപ്രമാണിയായ ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാർ, ഈ വർഷത്തെ വൈകുണ്‌ഠ ഏകാദശി മേളത്തിന് പ്രമാണികത്വം വഹിക്കുന്നതോടെ തിരുവമ്പാടിയിൽ നിന്നും വിരമിക്കും. അദ്ദേഹത്തിന് മേളത്തിന് ശേഷം ഉചിതമായ യാത്രയയപ്പ് നൽകി ആദരിക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്.

2026 തൃശൂർ പൂരത്തിന് ചെറുശേരി കുട്ടൻമാരാർ ആയിരിക്കും തിരുവമ്പാടി വിഭാഗം മേളം പ്രമാണി. അതെ സമയം പ്രസിദ്ധമായ തൃശ്ശൂർ പൂരത്തിന്റെ തിരുവമ്പാടി മഠത്തിൽ വരവ് പഞ്ചവാദ്യത്തിന് പ്രമാണിമാരായി തിമിലയിൽ കോങ്ങാട് മധുവും മദ്ദളം കോട്ടയ്ക്കൽ രവിയും ആയിരിക്കും.

Highlights:Cherusseri Kuttan Marar to lead Thiruvambady Melam

You may also like