പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനം അതിന്റെ അവസാനഭാഗത്തിൽ എത്തിച്ചേർന്നിരിക്കുകയാണ്. മൂന്നാംതലത്തിലെ സമ്മേളനത്തിന്റെ ആദ്യ ദിവസത്തിൽ കേരളം ഏറെ പ്രതീക്ഷകളോടുകൂടിയാണ് നിയമസഭയിലേക്ക് നോക്കിയിരുന്നത്. എന്നാൽ, തീർത്തും നിരാശയായിരുന്നു ഫലം. പാർലമെന്ററി സംവിധാനത്തിന്റെ തുടക്കം മര്യാദ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന നിയമസഭയിലെയും പാർലമെന്റിലെയും ചോദ്യോത്തരവേള …
Editorial
-
-
ഇന്ത്യന്‍ മാധ്യമ ചരിത്രത്തിലെ സുപ്രധാനമായ അധ്യായമാണ് ടി.ജെ.എസ് ജോര്‍ജിന്റെ വിയോഗത്തോടുകൂടി പൂര്‍ണ്ണമാകുന്നത്. ഇന്ത്യന്‍ പത്രപ്രവര്‍ത്തക ലോകത്തിനും അന്തര്‍ദേശീയ മാധ്യമരംഗത്തിന് കേരളം നല്കിയ സമാനതകളില്ലാത്ത പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമാണ് ടി.ജെ.എസ്. ആറുപതിറ്റാണ്ട് നീണ്ട സംഭവബഹുലമായ പത്രപ്രവര്‍ത്തന ജീവിതത്തെ രാജ്യത്തിന്റെ മാധ്യമ മണ്ഡലത്തില്‍ മറക്കാനാവാത്ത അടയാളമാക്കി …
-
ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിക്കെതിരെ ചാനൽ ചർച്ചയിൽ ബി.ജെ.പി നേതാവ് നെഞ്ചിലേക്ക് വെടിയുണ്ട ഉതിർക്കുമെന്ന് കൊലവിളി പ്രയോഗം നടത്തിയത് ഞെട്ടിപ്പിക്കുന്നതാണ്. പൊതുപ്രവർത്തനത്തിന്റെ ഭാഗമായി പലതരത്തിലുള്ള ആവേശ പ്രകടനങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ് അത് രാഷ്ട്രീയപരമായ സംഘട്ടനങ്ങൾ വെല്ലുവിളി നിറഞ്ഞ പ്രസംഗങ്ങൾ എന്നിവയെല്ലാം ആയിട്ടുണ്ട്. …
-
സ്വതന്ത്ര ഭാരതം രൂപംകൊണ്ടതിനു ശേഷം നിരവധിയായ ചെറുതും വലുതുമായ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉദയം ചെയ്യുകയും അസ്തമിക്കുകയും ചെയ്യുന്നതിന് ഇതിനിടയില്‍ രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ചരിത്രപരമായ സമരങ്ങളും ചെറുത്തുനില്‍പ്പുകളും ജനകീയ പ്രക്ഷോഭങ്ങളും ഇന്ത്യന്‍ രാഷ്ട്രീയം കാണുകയും കേള്‍ക്കുകയും അറിയുകയും മനസ്സിലാക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. …
-
ഭവനരഹിതരായ 394 കുടുംബങ്ങൾക്ക് മഞ്ഞും മഴയും വെയിലും കൊള്ളാതെ സ്വസ്ഥമായി ഇനിയുറങ്ങാം. നാളുകൾ നീണ്ട പ്രയത്നത്തിന് ഇന്നലെ സാഫല്യമായി. രാജീവ് ആവാസ് യോജന പദ്ധതി പ്രകാരം കൊച്ചി കോർപ്പറേഷൻ നിർമ്മിച്ച തുരുത്തിയിലെ ഇരട്ട ഫ്ലാറ്റുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. …
-
രാഷ്ട്രീയ കേരളം വീണ്ടും മതസാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാൻ തുടങ്ങിയിട്ടുണ്ട്. ജനാധിപത്യ സംസ്കൃതിയിൽ നിന്ന് ഉദയം ചെയ്ത മഹനീയമായ രാഷ്ട്രീയ സംസ്കാരത്തിന്റെ ബീജം പേറുന്നവർ നാല് വോട്ടിന് വേണ്ടി ഒരു വർഗീയവാദിയുടെ മുന്നിലും മുട്ടുമടക്കില്ല എന്ന് വീരവാദം മുഴക്കിയവർ എൻ.എസ്.എസിന്റെയും എസ്.എൻ.ഡി.പിയുടെയും …
-
എയിംസ് കേരളത്തിന്റെ ആവശ്യത്തിന് പതിറ്റാണ്ടിലേറെയായുള്ള ആയുസുണ്ട്. ഡല്‍ഹിയടക്കമുള്ള വിവിധ സംസ്ഥാനങ്ങളില്‍ എയിംസ് പ്രവര്‍ത്തനം തുടങ്ങിയിട്ടും കേരളം വര്‍ഷങ്ങളായി കടുത്ത അവഗണനയും വിവേചനവുമാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. എല്ലാ തിരഞ്ഞെടുപ്പ് കാലത്തും ബി.ജെ.പി ജനങ്ങളെ മോഹിപ്പിക്കുന്ന വസ്തുവായി ഇത് മാറിയിട്ടുണ്ട്. ഇലക്ഷന് പ്രചരണത്തിന് നാട്ടിലെത്തുന്ന …
-
ആരോപണങ്ങള്‍ ഉയര്‍ന്ന നാള് മുതല്‍ പത്തനംതിട്ട അടൂരിലെ വീട്ടില്‍ കഴിഞ്ഞിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ സെപ്റ്റംബര്‍ 15ന് നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനത്തില്‍ അപ്രതീക്ഷിതമായി നിയമസഭയില്‍ എത്തിയത് മുതല്‍ കേരളം ഒന്നടങ്കം കാത്തിരുന്നത് മണ്ഡലമായ പാലക്കാട്ടേക്കുള്ള രാഹുലിന്റെ വരവിനെയായിരുന്നു. 38 ദിവസം നീണ്ട ഇടവേളയ്ക്ക് …
-
സംസ്ഥാനത്തെ സർവകലാശാലകൾ സമീപകാലത്തായി സംഘർഷഭരിതമാണ്. വിദ്യാർഥി സംഘർഷമല്ല, കക്ഷി രാഷ്ട്രീയം കലർത്തി ആസൂത്രിതമായി ഭരണഘടനാ പദവിയിലുള്ളവർ തന്നെ തകർക്കാൻ ശ്രമിക്കുന്നുവെന്ന ഏറ്റവും ഗൗരവകരമായ സാഹചര്യമാണ് കേരളം കാണുന്നത്. രാജ്യത്തെ പരമോന്നത നീതിപീഠം തന്നെ തൊഴുകൈകളോടെയാണ് വി.സിയും സിൻഡിക്കേറ്റും സർക്കാരും തമ്മിലുള്ള ചക്കളത്തിപ്പോരാട്ടത്തെ …
-
ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തില്‍ പുതിയൊരു അധ്യായം എഴുതി ചേര്‍ത്തുകൊണ്ട് ഒന്നാം മോദി സര്‍ക്കാരിന്റെ ആദ്യകാലയളവില്‍ പ്രഖ്യാപിക്കപ്പെട്ട ജി.എസ്.ടി ചരക്ക് സേവന നികുതി സമ്പ്രദായത്തില്‍ ഘടനാപരമായ മാറ്റങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിക്കുമ്പോള്‍ പ്രതീക്ഷകള്‍ക്കൊപ്പം തന്നെ ആശങ്കകളും ജനങ്ങള്‍ക്കുണ്ട്. ഒറ്റനോട്ടത്തില്‍ ഇത് ഗുണകരമാണെന്ന് പറയാമെങ്കിലും …