0
തിരുവനന്തപുരം(Thiruvananthapuram): വെമ്പായത്ത് കാർ മരത്തിലിടിച്ച് അഞ്ച് പേർക്ക് പരിക്ക്. തിരുവനന്തപുരം വെമ്പായം കൊപ്പത്ത് ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. വെഞ്ഞാറമൂട് ഭാഗത്ത് നിന്നും ആര്യനാട് കോട്ടൂർ ഭാഗത്തേക്ക് പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. തീർത്ഥാടന യാത്ര കഴിഞ്ഞ് മടങ്ങി വരികയായിരുന്ന അഞ്ചുപേർ അടങ്ങുന്ന സംഘമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Highlights: Car crashes into tree in Thiruvananthapuram; five people, including a child, injured