കോട്ടയം(Kottayam): നടുറോഡിൽ ബസ് ജീവനക്കാരനും ലോറി ഡ്രൈവറുമായി കയ്യാങ്കളി. കോട്ടയം കുറുപ്പന്തറ ആറാം മൈലിൽ ബസിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് വാഹനങ്ങളിൽ ഇരുന്നുതന്നെ കയ്യാങ്കളിയിലേർപ്പെടുകയായിരുന്നു ഇവർ. എറണാകുളത്തു നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന ആവേമരിയ ബസിന് ഏറെദൂരം ഇന്ധന ടാങ്കർ ഡ്രൈവർ സൈഡ് കൊടുത്തില്ലെന്നാണ് ആക്ഷേപം. ബസ് ലോറിക്ക് മുന്നിൽ കയറ്റി നിർത്തുകയും തുടർന്നുണ്ടായ വാക്കേറ്റത്തിനിടെ ഇരുവരും തമ്മിലടിക്കുകയായിരുന്നു. ലോറിയുടെ റിയർവ്യൂ മിറർ പൊട്ടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇത് സംബന്ധിച്ച് നിലവിൽ പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
Highlights: Bus crew and lorry driver clash in the middle of the road after not giving way to vehicle