Saturday, December 6, 2025
E-Paper
Home Keralaഅഞ്ചുവര്‍ഷം ബിജെപിക്ക് അവസരം ലഭിച്ചാൽ, 45 ദിവസത്തിനുള്ളിൽ അഞ്ചുവര്‍ഷത്തെ വികസന ബ്ലൂപ്രിന്റ് അവതരിപ്പിക്കും: രാജീവ് ചന്ദ്രശേഖർ

അഞ്ചുവര്‍ഷം ബിജെപിക്ക് അവസരം ലഭിച്ചാൽ, 45 ദിവസത്തിനുള്ളിൽ അഞ്ചുവര്‍ഷത്തെ വികസന ബ്ലൂപ്രിന്റ് അവതരിപ്പിക്കും: രാജീവ് ചന്ദ്രശേഖർ

by news_desk2
0 comments

തൃശൂര്‍:(Thrissur) തൃശൂര്‍ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള എൻഡിഎയുടെ ക്യാമ്പയിന് തുടക്കമിട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. എൻഡിഎയുടെ പ്രചാരണ ക്യാമ്പയിന്‍റെ ലോഗോ പുറത്തിറക്കി. ഇടതും വലതും മതിയായി ഇനി വരണം ബിജെപി, മാറാത്തത് മാറും, എൻഡിഎ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളോടെയാണ് എൻഡിഎയുടെ തെരഞ്ഞെടുപ്പ് ക്യാമ്പയിൻ. ബിഹാർ തെരഞ്ഞെടുപ്പ് നൽകുന്നത് വ്യക്തമായ സന്ദേശമാണെന്നും ജനങ്ങൾ ആഗ്രഹിക്കുന്നവർ അധികാരത്തിലെത്തുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എൻഡിഎ സര്‍ക്കാര്‍ മോദിയുടെ നേതൃത്തിൽ രാഷ്ട്രീയ സംസ്കാരത്തിന് മാറ്റം കൊണ്ടുവന്നു.

അതുകൊണ്ടാണ് ബിഹാറിൽ തുടർ ഭരണമുണ്ടായത്. ബിഹാർ ജനങ്ങൾ കൃത്യമായ സന്ദേശമാണ് നൽകിയത്. വികസന രാഷ്ട്രീയത്തിന്‍റെ സമയമാണ് ഇനി. വികസിത കേരളത്തിനായി ബിജെപി വരണമെന്ന് അതുകൊണ്ടാണ് പറയുന്നത്. തലസ്ഥാനമായ തിരവനന്തപുരത്ത് 204 കോളനികളിൽ കുടിവെള്ളമില്ല, മാലിന്യ സംസ്കരണ സംവിധാനമില്ല. എന്നിട്ടും പറയുന്നത് അതിദരിദ്ര മുക്ത സംസ്ഥാനമെന്നാണ്. അഞ്ചുവര്‍ഷം ബിജെപിക്ക് അവസരം തന്നാൽ 45 ദിവസത്തിനകം അഞ്ചുവര്‍ഷം ചെയ്യാനുള്ളതിന്‍റെ ബ്ലൂ പ്രിന്‍റ് പുറത്തുവിടുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ബിജെപി -ബിഡിജെഎസ് തര്‍ക്കങ്ങളെല്ലാം പരിഹാരമായെന്നും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ എൻഡിഎ നേരിടുമെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.

Highlights:BJP will unveil 5-year blueprint in 45 days: Rajeev

You may also like