Saturday, December 6, 2025
E-Paper
Home Nationalബിഹാർ തെരഞ്ഞെടുപ്പ്: പ്രധാനമന്ത്രി ഇന്ന് പറ്റ്നയിലെത്തും, ജൻസുരാജ് പ്രവർത്തകൻ്റെ കൊലപാതകത്തിൽ ജെഡിയു സ്ഥാനാർത്ഥി അറസ്റ്റിൽ

ബിഹാർ തെരഞ്ഞെടുപ്പ്: പ്രധാനമന്ത്രി ഇന്ന് പറ്റ്നയിലെത്തും, ജൻസുരാജ് പ്രവർത്തകൻ്റെ കൊലപാതകത്തിൽ ജെഡിയു സ്ഥാനാർത്ഥി അറസ്റ്റിൽ

by news_desk
0 comments

ബിഹാർ(Bihar): ആദ്യഘട്ട തെരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കേ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പറ്റ്നയിൽ എത്തും. എന്‍ഡിഎ റാലിയെ അഭിസംബോധന ചെയ്യുന്ന മോദി പറ്റ്നയിലെ ഗുരുദ്വാരയും സന്ദർശിക്കും. അതേസമയം, ബീഹാറിലെ മൊകാമ സീറ്റിലെ ജെഡിയു സ്ഥാനാർത്ഥി ആനന്ദ് സിംഗിനെ അറസ്റ്റു ചെയ്തു. ജൻസുരാജ് പ്രവർത്തകൻ്റെ കൊലപാതകത്തെ തുടർന്നാണ് അറസ്റ്റ്. ആനന്ദ് സിംഗിൻ്റെ രണ്ടു സഹായികളും പിടിയിലായി. വീട്ടിൽ നിന്നാണ് പറ്റ്ന പൊലീസ് ആനന്ദ് സിംഗിനെ അറസ്റ്റു ചെയ്തത്.

ബീഹാറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ വെടിവെയ്പ്പിലാണ് ജൻ സുരാജ് പാർട്ടി പ്രവർത്തകൻ കൊല്ലപ്പെട്ടത്. ദുലാർചന്ദ് യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്. പറ്റ്നയിലെ മൊകാമ മേഖലയിൽ വാഹന റാലിക്കിടെ കാറിൽ വെച്ചാണ് ഇയാൾക്ക് വെടിയേറ്റത്. വാഹന റാലി കടന്നുപോകുന്നതിനിടെ ഇരുഭാഗത്തു നിന്നും വെടിവെയ്പ്പുണ്ടായെന്നാണ് പൊലീസ് പറയുന്നത്.

Highlights: Bihar elections: Prime Minister to visit Patna today, JDU candidate arrested in Jansuraj worker’s murder

You may also like