പറ്റ്ന(patna): ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടിക ജെഡിയു പുറത്തുവിട്ടു. ചിരാഗ് പാസ്വാന്റെ പാർട്ടി ആവശ്യപ്പെട്ട അഞ്ച് സീറ്റുകളിലടക്കം 57 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.
അനന്ത് കുമാർ സിംഗ് ഉൾപ്പെടെ മൂന്ന് പ്രമുഖ നേതാക്കളും ജെഡിയുവിന്റെ ആദ്യ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ബിജെപിയും തങ്ങളുടെ ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു.
ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി, ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡെ, മുന്‍ ഉപമുഖ്യമന്ത്രിമാരായ താര കിഷോര്‍ പ്രസാദ്, രേണു ദേവി തുടങ്ങിയവരും 71 അംഗ പട്ടികയിലുണ്ട്.
Highlights: Bihar elections; JDU announces 57 candidates