Saturday, December 6, 2025
E-Paper
Home Sportsഎഷ്യാ കപ്പിൽ ഇന്ത്യക്ക് ട്രോഫി സമ്മാനിക്കാതിരുന്ന മൊഹ്‌സിൻ നഖ്‌വിക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് ബിസിസിഐ

എഷ്യാ കപ്പിൽ ഇന്ത്യക്ക് ട്രോഫി സമ്മാനിക്കാതിരുന്ന മൊഹ്‌സിൻ നഖ്‌വിക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് ബിസിസിഐ

by news_desk1
0 comments

മുംബൈ(Mumbai): ഏഷ്യാ കപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് ട്രോഫി സമ്മാനിക്കാതെ പോയ പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റുമായ മൊഹ്സിന്‍ നഖ്‌വിക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് ഐസിസിയെ സമീപിക്കാനൊരുങ്ങി ബിസിസിഐ.

നഖ്‌വിയെ ഐസിസി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കണമന്ന് ഐസിസിയോട് ആവശ്യപ്പെടാനാണ് ബിസിസിഐ ആലോചിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. നഖ്‌വിയുടെ നടപടിക്കെതിരെ നേരത്തെ ഐസിസിക്ക് പരാതി നല്‍കാന്‍ ബിസിസിഐ തീരുമാനിച്ചിരുന്നു.

ഇതിന് പുറമെയാണ് പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി കൂടിയായ നഖ്‌വിയെ ഐസിസി ഡയറക്ടര്‍ സ്ഥാനത്തു നിന്ന് വിലക്കാന്‍ ബിസിസിഐ ആവശ്യപ്പെടുക എന്നാണ് റിപ്പോര്‍ട്ട്.

ബിസിസിഐ ആവശ്യം ഐസിസി അംഗീകരിച്ചാല്‍ നഖ്‌വിക്ക് അത് കടുത്ത പ്രഹരമാകും അത്. മുന്‍ ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് ഐസിസി ചെയര്‍മാന്‍ എന്നതിനാല്‍ ബിസിസിഐയുടെ ആവശ്യത്തോട് ഐസിസി അനുകൂല നിലപാടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Highlights: BCCI demands strict action against Mohsin Naqvi for not presenting India with the trophy in the Asia Cup

You may also like