Saturday, December 6, 2025
E-Paper
Home Keralaപേരാമ്പ്രയിൽ സിപിഐഎം പ്രവർത്തകയുടെ വീട്ടിൽ ആക്രമണം; പൊലീസ് അന്വേഷണം ആരംഭിച്ചു

പേരാമ്പ്രയിൽ സിപിഐഎം പ്രവർത്തകയുടെ വീട്ടിൽ ആക്രമണം; പൊലീസ് അന്വേഷണം ആരംഭിച്ചു

by news_desk2
0 comments

കോഴിക്കോട്:(Calicut) പേരാമ്പ്ര കല്ലോട് സിപിഐഎം പ്രവര്‍ത്തകയുടെ വീടിന് നേരെ ആക്രമണമെന്ന് പരാതി. സിപിഐഎം പ്രവര്‍ത്തക ശ്രീകല സുകുമാരന്റെ വീടിന് നേരെ വെള്ളിയാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു.

യാതൊരു പ്രകോപനവുമില്ലാതെയാണ് ശ്രീകലയുടെ വീടിന് നേരെ ആക്രമണമുണ്ടായതെന്ന് സിപിഐഎം പ്രാദേശിക നേതൃത്വം പറഞ്ഞു. പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാനുള്ള ആസൂത്രിതശ്രമത്തിന്റെ ഭാഗമായാണ് ആക്രമണമെന്നും സിപിഐഎം ആരോപിച്ചു.

ആക്രമണത്തിന് പിന്നിലുള്ളവരെ എത്രയും പെട്ടെന്ന് കണ്ടെത്തണം. പേരാമ്പ്രയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണം. രാഷ്ട്രീയലാഭത്തിനായി സാധാരണ പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ നടത്തുന്ന ഇത്തരം ആക്രമണങ്ങളെ പൊതുസമൂഹം ശക്തമായി അപലപിക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു. സംഭവത്തില്‍ പേരാമ്പ്ര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Highlights:Attack on CPI(M) worker’s house in Perambra; police launch investigation

You may also like