Saturday, December 6, 2025
E-Paper
Home Entertainmentവാര്‍ത്താസമ്മേളനത്തിൽ ബോഡി ഷെയിമിങ് നടത്തിയ വ്ലോഗര്‍ക്ക് ചുട്ടമറുപടി നൽകി നടി ഗൗരി കിഷൻ, അഭിനന്ദിച്ച് ഗായിക ചിന്മയി

വാര്‍ത്താസമ്മേളനത്തിൽ ബോഡി ഷെയിമിങ് നടത്തിയ വ്ലോഗര്‍ക്ക് ചുട്ടമറുപടി നൽകി നടി ഗൗരി കിഷൻ, അഭിനന്ദിച്ച് ഗായിക ചിന്മയി

by news_desk
0 comments

ചെന്നൈ(Chennai): വാർത്താ സമ്മേളനത്തിൽ ശരീര അധിക്ഷേപം നടത്തിയ വ്ലോഗർക്ക് ചുട്ടമറുപടിയുമായി നടി ഗൗരി കിഷൻ. ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യത്തിനോടാണ് ഗൗരി രൂക്ഷമായി പ്രതികരിച്ചത്. സിനിമയുടെ പ്രചാരണത്തിനായുള്ള വാർത്താസമ്മേളനത്തിനിടെയാണ് സംഭവം. ശരീര ഭാരത്തെക്കുറിച്ചുള്ള ചോദ്യം വിഡ്ഢിത്തരമാണെന്ന് പറഞ്ഞ ഗൗരി ജി കിഷൻ നായികമാരെല്ലാം മെലിഞ്ഞിരിക്കണോയെന്നും ചോദിച്ചു. ചോദ്യത്തെ ന്യായീകരിച്ച് വ്ലോഗര്‍ സംസാരിച്ചെങ്കിലും അപ്പോഴും ഗൗരി കിഷൻ മോശം ചോദ്യമാണെന്ന മറുപടി ആവര്‍ത്തിച്ചു.

എന്നാൽ, വാര്‍ത്താസമ്മേളനത്തിൽ ഗൗരിക്കൊപ്പമുണ്ടായിരുന്ന സംവിധായകൻ അബിൻ ഹരിഹരനും നായകൻ ആദിത്യ മാധവനും ഒന്നും പ്രതികരിക്കാതെ മൗനം പാലിച്ചു.  ചോദ്യം ചോദിച്ച വ്ലോഗറെ സമാധാനിപ്പിക്കാനും പ്രശ്നമുണ്ടാക്കരുതെന്ന് പറയാനുമായിരുന്നു ഇരുവരും ശ്രമിച്ചത്. അതേസമയം, ഗൗരിയെ അഭിനന്ദിച്ച് ഗായിക ചിന്മയിയും രംഗത്തെത്തി.

Highlights: Actress Gauri Kishan hits back at vlogger for body shaming her at press conference, singer Chinmayi congratulates her

You may also like