ന്യൂഡൽഹി(NEW DELHI): ഡൽഹി എയിംസിലെ വനിതാ നഴ്സുമാരോട് അശ്ലീലചുവയോടെ സംസാരിച്ചെന്ന പരാതിയിൽ വകുപ്പ് മേധാവിയെ മാറ്റി. ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിന്റെ തലവൻ ഡോ. എ.കെ. ബിസോയിയെയാണ് തൽസ്ഥാനത്തുനിന്ന് മാറ്റിയത്.
ഡോ. ബിസോയിക്കെതിരെ വ്യാപക പരാതി ഉയർന്നിരുന്നു. വനിതാ നഴ്സുമാരോട് അശ്ലീല ചുവയോടെ സംസാരിക്കുന്നു, അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിക്കുന്നു എന്നായിരുന്നു ബിസോയിക്കെതിരായ പരാതി. നടപടി ആവശ്യപ്പെട്ട് എയിംസിലെ നഴ്സുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് എഴുതിയിരുന്നു.
വലിയ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് എയിംസ് നഴ്സ് യൂണിയൻ അറിയിച്ചതോടെ അധികൃതർ ചർച്ചയ്ക്ക് തയാറാവുകയായിരുന്നു. തുടർന്നാണ് അന്വേഷണം പ്രഖ്യാപിച്ച് വകുപ്പ് മേധാവിയെ മാറ്റിയത്. മറ്റൊരു ഡോക്ടർക്ക് താൽക്കാലികമായി ചുമതല നൽകി.
Highlights: Action taken against AIIMS doctor for using obscene language with nurses