കൊല്ലം(Kollam): കൊല്ലത്ത് കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. കൊല്ലം ഓയൂരിലായിരുന്നു സംഭവം. ഇരുവാഹനങ്ങളിലും ഉണ്ടായിരുന്ന നിരവധി യാത്രക്കാർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരെ കൊല്ലാതെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുളത്തുപ്പുഴയിലേക്ക് പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും എതിർ ദിശയിൽ നിന്നും വന്ന സ്വകാര്യ ബസും ആണ് കൂട്ടിയിടിച്ചത്. സമീപവാസികളും പോലീസും ചേർന്നാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയതും പരിക്കേറ്റ ആളുകളെ ആശുപത്രിയിൽ എത്തിച്ചതും.
കൊല്ലത്ത് തന്നെ നടന്ന മറ്റൊരു സംഭവത്തിൽ ട്രെയിനിന് അടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു. കൊല്ലം കൊട്ടാരക്കര റെയില്‍വെ സ്റ്റേഷനിൽ ആയിരുന്നു സംഭവം. കടയ്ക്കൽ സ്വദേശി മിനി ആണ് മരിച്ചത്. 42 വയസായിരുന്നു. മകളെ യാത്രയയക്കാനായി റെയിൽവേ സ്റ്റേഷനിലെത്തി ലഗേജ് വച്ച് തിരിച്ചിറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ലഗേജ് ട്രെയിനിൽ വെച്ചശേഷം മകളോട് യാത്രപറഞ്ഞ് തിരിച്ചിറങ്ങുമ്പോൾ ട്രെയിൻ മുന്നോട്ട് എടുത്തപ്പോൾ മിനി വീഴുകയായിരുന്നു.
Highlights::Accident: KSRTC and private bus collide in Kollam; several passengers injured