0
തിരുവനന്തപുരം(Thiruvananthapuram): കരിമ്പിൻ ജൂസ് മെഷീൻ വൃത്തിയാക്കുന്നതിനിടെ കൈ കുടുങ്ങി ഇതരസംസ്ഥാന തൊഴിലാളിക്ക് പരിക്ക്.
കേശവദാസപുരം സ്മാർട്ട് ബസാർ ഷുഗർ ആൻഡ് ജ്യൂസ് സ്ഥാപനത്തിലെ ജീവനക്കാരനായ ആസാം സ്വദേശി ഗിലിസണ് (19) ആണ് പരിക്കേറ്റത്.
മെഷീൻ ക്ലീൻ ചെയ്യുന്ന സമയത്ത് വലത് കൈപ്പത്തി പെട്ടെന്നത് മെഷീനിൽ കുടുങ്ങുകയായിരുന്നു. പിന്നീട് ഫയർഫോഴ്സ് എത്തി മെഷീനിന്റെ ഭാഗങ്ങൾ മുറിച്ച് മാറ്റിയാണ് ആശുപത്രിയിലെത്തിച്ചത്.
Highlights: A worker was injured while cleaning a Karimbin juice machine.