Saturday, December 6, 2025
E-Paper
Home Localസിപിഐ പാർട്ടി കോൺഗ്രസിനെത്തിയ വനിതാ നേതാവിനെ വാഹനമിടിച്ചു, ഗുരുതര പരിക്ക്

സിപിഐ പാർട്ടി കോൺഗ്രസിനെത്തിയ വനിതാ നേതാവിനെ വാഹനമിടിച്ചു, ഗുരുതര പരിക്ക്

by news_desk
0 comments

കൊച്ചി(KOCHI): ചണ്ഡീഗഡിൽ സിപിഐ പാർട്ടി കോൺഗ്രസിനെത്തിയ വനിതാ നേതാവിന് വാഹനമിടിച്ച് ഗുരുതര പരിക്ക്. എറണാകുളത്ത് നിന്നെത്തിയ സംസ്ഥാന കൗൺസിൽ അംഗം കമല സദാനന്ദനാണ് പരിക്കേറ്റത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്കൂട്ടർ ഇടിക്കുകയായിരുന്നു. സമ്മേളന വേദിയിലേക്ക് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. തോളിനും ഇടുപ്പിനും പരിക്കേറ്റിട്ടുണ്ട്. ചണ്ഡീഗഡ് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്ക് നിർദേശിച്ചതോടെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ കൊണ്ടുപോകും.

Highlights: A woman leader who was attending a CPI party congress was hit by a vehicle, seriously injured.

You may also like