Saturday, December 6, 2025
E-Paper
Home Keralaആന്തൂരിൽ രണ്ട് വാർഡുകളിൽ UDF പത്രികകൾ തള്ളി, ഒരാൾ പിൻവലിച്ചു; കണ്ണൂരിൽ 14 ഇടത്ത് LDFന് ജയം

ആന്തൂരിൽ രണ്ട് വാർഡുകളിൽ UDF പത്രികകൾ തള്ളി, ഒരാൾ പിൻവലിച്ചു; കണ്ണൂരിൽ 14 ഇടത്ത് LDFന് ജയം

by news_desk2
0 comments

കണ്ണൂർ:(Kannur) ആന്തൂർ നഗരസഭയിൽ മൂന്നിടത്ത് കൂടി ഇടതിന് എതിരില്ല. തളിയിൽ, കോടല്ലൂർ വാർഡുകളിലെ UDF പത്രിക തള്ളി. ഈ രണ്ട്‌ വാർഡുകളിൽ ഇടതിന് എതിരില്ല. ഇതോടെ ഈ രണ്ട് വാർഡുകളിലെയും എൽഡിഎഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചു. മറ്റൊരു വാർഡായ അഞ്ചാംപീടികയിൽ യുഡിഎഫ് സ്ഥാനാർത്ഥി പത്രിക പിൻവലിച്ചതോടെ ഇവിടെയും എൽഡിഎഫിന് എതിരില്ല.

ഇതോടെ ഇവിടെ ഇതുവരെ അഞ്ച് വാർഡുകളിൽ എൽഡിഎഫ് എതിരില്ലാതെ ജയം സ്വന്തമാക്കി. കോൾമൊട്ട, തളിവയൽ, അഞ്ചാം പീടിക വാർഡുകളിൽ UDF പത്രിക അംഗീകരിച്ചു. UDF സ്ഥാനാർഥി ലിവ്യ പത്രിക പിൻവലിച്ചു.

നേരത്തെ തന്നെ മൊറാഴ, പൊടിക്കുണ്ട് വാർഡുകളിൽ സിഐഎമ്മിന് എതിരിഅല്ലായിരുന്നു. കോടല്ലൂർ വാർഡ് എൽ ഡി എഫ് സ്ഥാനാർഥി ഇ രജിത. തളിയിൽ കെ വി പ്രേമരാജൻ എന്നിവരാണ് എതിരില്ലാത്തവർ. നിലവിൽ കണ്ണൂരിൽ ആകെ 14 ഇടത്ത് LDF ന് എതിരില്ല.

കണ്ണപുരം പഞ്ചായത്തിലെ ഒന്ന്, എട്ട് വാർഡുകളിലെ UDF, BJP പത്രികകൾ തള്ളി. പുനർസൂക്ഷ്മപരിശോധനയിലാണ് പത്രികകൾ തള്ളിയത്. ഇതോടെ കണ്ണപുരത്ത് ആറ് വാർഡുകളിൽ എൽഡിഎഫിന് എതിരില്ല. കണ്ണൂരിൽ LDF ന് ആകെ എതിരില്ലാത്തത് 14 ഇടത്ത്. കണ്ണപുരം പഞ്ചായത്ത്- 6, ആന്തൂർ നഗരസഭ – 5, മലപ്പട്ടം -3

Highlights : three wards in anthoor kannur ldf wins

You may also like