സൂര്യഭാരതി ക്രിയേഷൻസിന്റെ ബാനറിൽ മനോജ് കുമാർ കെ പി നിർമ്മിച്ച്, അടി കപ്യാരേ കൂട്ടമണി, ഉറിയടി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്‌ത എ ജെ വർഗീസ് ഒരുക്കുന്ന ‘അടി നാശം വെള്ളപ്പൊക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ഹൈറേഞ്ചില്‍ സ്ഥിതി ചെയ്യുന്ന ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ പശ്ചാത്തലത്തിൽ മൂന്നു നാലു വിദ്യാര്‍ത്ഥികളിലൂടെ കഥ പറഞ്ഞു പോകുന്ന ചിത്രം ഒരു മുഴുനീള കോമഡി ചിത്രം കൂടിയായിരിക്കുമെന്നാണ് ടീസർ വ്യക്തമാക്കുന്നത്. കുറെ വർഷങ്ങൾക്ക് ശേഷം പ്രേം കുമാർ തന്റെ കോമഡി പ്രകടനവുമായി ശക്തമായി തിരിച്ചു വരുന്ന ചിത്രം കൂടിയാണ് അടിനാശം വെള്ളപൊക്കം എന്ന പ്രതീക്ഷ കൂടി ടീസർ തരുന്നുണ്ട്. അതോടൊപ്പം ഷൈൻ ടോം ചാക്കോ , ബൈജു സന്തോഷ് എന്നിവരും ടീസറിൽ കോമഡി രംഗങ്ങളുമായി മുൻപിട്ട് നിൽക്കുന്നുണ്ട്.
Highlights: Sequel arrives; teaser sparks nostalgia