തിരുവനന്തപുരം:(Thiruvananthapuram) പൂജ ബമ്പര്‍ നറുക്കെടുത്തു. JD 545542 ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 12 കോടി രൂപയാണ് ഒന്നാം സമ്മാനത്തിന് ലഭിക്കുക. രണ്ടാം സമ്മാനം ഒരു കോടി വീതം 5 പേർക്ക് ലഭിക്കും. JA 838734, JB 124349, JC 385583, JD 676775, JE 553135 എന്നീ നമ്പറുകൾക്കാണ് രണ്ടാം സമ്മാനം.
മൂന്നാം സമ്മാനം അഞ്ച് ലക്ഷം വീതം 10 പേര്‍ക്ക് വീതം ലഭിക്കും. നാലാം സമ്മാനം മൂന്ന് ലക്ഷം വീതം അഞ്ച് പരമ്പരകള്‍ക്ക് ലഭിക്കും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം വീതം അഞ്ച് പരമ്പരകള്‍ക്ക് ലഭിക്കും. കൂടാതെ 5000, 1000, 500, 300 വീതം രൂപയുടെ ഉള്‍പ്പെടെ ആകെ 3.32 ലക്ഷം സമ്മാനങ്ങളാണ് പൂജ ബംബർ ജേതാക്കളെ കാത്തിരിക്കുന്നത്.
Highlights: pooja bumper 2025 Result