Saturday, December 6, 2025
E-Paper
Home Localജനഭേരിയുടെ നേതൃത്വത്തിൽ ഇന്ന് തൃശൂരിൽ തെയ്യം അരങ്ങേറും

ജനഭേരിയുടെ നേതൃത്വത്തിൽ ഇന്ന് തൃശൂരിൽ തെയ്യം അരങ്ങേറും

by news_desk2
0 comments

തൃശൂർ:(Thrissur) പൂരങ്ങളുടെ നാടിന്റെ ഹൃദയത്തിൽ കാഴ്ചക്കാർക്ക് പുത്തൻ ദൃശ്യവിസ്മയം ഒരുക്കാൻ തൃശൂർ തേക്കിൻ കാട് മൈതാനിയിലെ തെക്കേ ഗോപുരനടയിൽ ഇന്ന് (നവംബർ 22, 2025) തെയ്യം അരങ്ങേറും. ജനഭേരിയുടെ ആഭിമുഖ്യത്തിൽ കൊച്ചിൻ ദേവസ്വം ബോർഡിന്റെ സഹകരണത്തോടെയാണ് ഈ അനുഷ്ഠാനകലാരൂപം കാഴ്ചക്കാർക്കായി ഒരുക്കുന്നത്. ഇന്ന് വൈകുന്നേരം 5 മണി മുതലാണ് തെയ്യത്തിന്റെ ദൃശ്യവിസ്മയം ആരംഭിക്കുക. കണ്ണൂർ സുനി പണിക്കരും സംഘവുമാണ് തെയ്യങ്ങൾ അവതരിപ്പിക്കുന്നത്.
അനുഷ്ഠാനങ്ങളുടെയും തോറ്റം പാട്ടിന്റേയും ചെണ്ടമേളത്തിന്റേയും അകമ്പടിയോടെയാണ് പരിപാടി നടക്കുക. തീയിൽ ചാടുന്ന പൊട്ടൻ തെയ്യവും ഭക്തരെ അനുഗ്രഹിക്കുന്ന രക്തചാമുണ്ഡിയുമാണ് ഈ വർഷത്തെ പ്രധാന കോലങ്ങൾ. കേരളത്തിന്റെ തനത് കലാരൂപമായ തെയ്യത്തെ അടുത്തറിയാനുള്ള അവസരമാണ് തൃശൂരിലെ കലാസ്നേഹികൾക്കായി ജനഭേരി ഒരുക്കുന്നത്.നൂറുകണക്കിന് ആളുകൾ പരിപാടി കാണാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Highlights:Theyyam performance in Thrissur today by Janabheri

You may also like