Saturday, December 6, 2025
E-Paper
Home Localസൂര്യഭാരതി ഗ്രൂപ്പിൻ്റെ പുതിയ സംരംഭങ്ങളായ സൂര്യ ഭാരതി ഇൻഷുറൻസ് ബ്രോക്കിംഗ് പ്രൈവറ്റ് ലിമിറ്റഡിൻ്റ കോർപ്പറേറ്റ് ഓഫീസിൻ്റെയും എം.കെ ബ്രെൻ്റ് ക്രൂഡിൻ്റെയും ഉദ്ഘാടനം തൃശൂരിൽ നടന്നു

സൂര്യഭാരതി ഗ്രൂപ്പിൻ്റെ പുതിയ സംരംഭങ്ങളായ സൂര്യ ഭാരതി ഇൻഷുറൻസ് ബ്രോക്കിംഗ് പ്രൈവറ്റ് ലിമിറ്റഡിൻ്റ കോർപ്പറേറ്റ് ഓഫീസിൻ്റെയും എം.കെ ബ്രെൻ്റ് ക്രൂഡിൻ്റെയും ഉദ്ഘാടനം തൃശൂരിൽ നടന്നു

by news_desk2
0 comments

തൃശൂർ: (Thrissur) നായ്ക്കനാൽ എ. ആർ മേനോൻ റോഡിൽ ടെംപിൾ സ്ക്വയൽ ബിൽഡിംഗിലെ ഒന്നും രണ്ടും നിലകളിലായി പ്രവർത്തനം ആരംഭിച്ച സൂര്യഭാരതി ഇൻഷുറൻസ് ബ്രോക്കിംഗ് പ്രൈവറ്റ് ലിമിറ്റഡ് കോർപ്പറേറ്റ് ഓഫീസിൻ്റെയും എം.കെ ബ്രെൻ്റ് ക്രൂ ഡിൻ്റെയും ഉദ്ഘാടനം വിശിഷ്ടാതിഥിയായ സിനി ആർട്ടിസ്റ്റ് ലക്ഷ്മി ഗോപാലസ്വാമിയും സൂര്യഭാരതി ഗ്രൂപ്പ് ചെയർമാനും എസ്. ബി ഇൻഷുറൻസിൻ്റെയും എം.കെ ബ്രെൻ്റിൻ്റെയും ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെ.പി മനോജ്കുമാർ എന്നിവർ ചേർന്ന് നിർവഹിച്ചു.
ചടങ്ങിൽ ഡയറക്ടർ മാർ ചീഫ് മാനേജർ , ജനറൽ മാനേജർ, ഡിവിഷണൽ മാനേജർമാർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
സാധാരണക്കാർക്കും താങ്ങാവുന്ന നിരക്കിൽ സമഗ്രമായ കവറേജ് ഓപ്ഷനുകൾ നൽകിക്കൊണ്ട് എല്ലാവർക്കും ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുക എന്നതാണ് എസ്.ബി ഇൻഷുറൻസിന്റെ ലക്ഷ്യം.
ലൈഫ് ഇൻഷുറൻസ്, മെഡിക്കൽ ഇൻഷുറൻസ്, വാഹന ഇൻഷുറൻസ്,
റീ ഇൻഷുറൻസ്, എന്നിങ്ങനെ ഇൻഷുറൻസ് മേഖലയിലെ എല്ലാവിധ സേവനങ്ങളും ഇന്ത്യയിലെ പ്രമുഖ ഇൻഷുറൻസ് കമ്പനികളുമായുള്ള സഹകരണത്തോടെ എസ്.ബി ഇൻഷുറൻസിൽ ലഭ്യമാണ്.ഏറ്റവും മികച്ച സ്കീമുകൾ ഏറ്റവും മിതമായ നിരക്കിൽ ഇനി മുതൽ ഉപഭോക്താക്കൾക്ക് ലഭിക്കും.എം.കെ ബ്രെൻ്റ് ക്രൂഡ് ട്രേഡിങ് കോർപ്പറേഷൻ പ്രൈവറ്റ് ലിമിറ്റഡിലൂടെ സൂര്യഭാരതി ഗ്രൂപ്പ് ക്രൂഡ് ഓയിൽ മേഖലയിലേക്കും സംരംഭക നിക്ഷേപം വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്

Highlights:Suryabharathi Group launches new ventures in Thrissur

You may also like