Saturday, December 6, 2025
E-Paper
Home Kerala‘ബിഎൽഒമാർ ചടങ്ങിന് വേണ്ടി പണിയെടുക്കുന്നു, ഫീൽഡിൽ നേരിട്ടിറങ്ങി നടപടിയെടുക്കും’; വാട്ട്സ് ആപ്പ് ​ഗ്രൂപ്പിൽ ആലപ്പുഴ കളക്ടറുടെ പരസ്യശാസന

‘ബിഎൽഒമാർ ചടങ്ങിന് വേണ്ടി പണിയെടുക്കുന്നു, ഫീൽഡിൽ നേരിട്ടിറങ്ങി നടപടിയെടുക്കും’; വാട്ട്സ് ആപ്പ് ​ഗ്രൂപ്പിൽ ആലപ്പുഴ കളക്ടറുടെ പരസ്യശാസന

by news_desk2
0 comments

ആലപ്പുഴ:(Alappuzha) ആലപ്പുഴയിൽ ബിഎൽഓമാർക്ക് കടുത്ത സമ്മർദം. വാട്ട്സ് ആപ്പ് ​ഗ്രൂപ്പിൽ ആലപ്പുഴ കളക്ടർ അലക്സ് വർഗീസ് പരസ്യമായി ശാസിക്കുന്ന ഓ‍ഡിയോ സന്ദേശം പുറത്ത്. ബിഎൽഓമാർ ചടങ്ങിനു വേണ്ടി പണിയെടുക്കുന്നെന്നാണ് വാട്ട്സ് ആപ്പ് ​ഗ്രൂപ്പിൽ കളക്ടറുടെ വിമർശനം. ഫീൽഡിൽ നേരിട്ടിറങ്ങി നടപടി എടുക്കുമെന്നാണ് കളക്ടറുടെ ഭീഷണി. അതേ സമയം സമ്മർദത്തിലാക്കരുതെന്ന് വാട്സപ്പ് ഗ്രൂപ്പിൽ ബിഎൽഓമാർ അഭ്യർത്ഥിക്കുകയും ചെയ്യുന്നുണ്ട്. ഫീൽഡിൽ നേരിടുന്ന വെല്ലുവിളികൾ വിവരിച്ചാണ് ബിഎൽഒമാർ സന്ദേശമയക്കുന്നത്.

അതേ സമയം, തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ ബിഎൽഎ-ബിഎൽഒ യോഗങ്ങള്‍ ഉടൻ നടത്താനാണ് നിര്‍ദേശം പുറത്തുവന്നിരിക്കുന്നത്. പരാതികള്‍ ഒഴിവാക്കാനാണ് അടിയന്തര യോഗം വിളിച്ചിരിക്കുന്നത്. 51085 ഫോമുകളാണ് സംശയമുള്ളത്. വോട്ടറുടെ സാന്നിധ്യമോ താമസസ്ഥലമോ ഉറപ്പിക്കാനാകാത്ത ഫോമുകളുടെ എണ്ണം 51,085.  യഥാര്‍ത്ഥ കണക്ക് ഇതിലും കൂടുതലാകാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നു. 11: 30നാണ് സിഇഒയുടെ വാര്‍ത്താസമ്മേളനം. 

Highlights:Alappuzha Collector’s warning to BLO s in WhatsApp group

You may also like