Saturday, December 6, 2025
E-Paper
Home Keralaവിശക്കുന്നുവെന്ന് പരാതി പറഞ്ഞത് വൈരാഗ്യമായി, രാത്രിയിൽ ഉറങ്ങാത്തതിൽ ദേഷ്യം; കുട്ടിയെ പൊള്ളിച്ച അമ്മയുടെ മൊഴി

വിശക്കുന്നുവെന്ന് പരാതി പറഞ്ഞത് വൈരാഗ്യമായി, രാത്രിയിൽ ഉറങ്ങാത്തതിൽ ദേഷ്യം; കുട്ടിയെ പൊള്ളിച്ച അമ്മയുടെ മൊഴി

by news_desk2
0 comments

എറണാകുളം:(Ernakulam) കൊച്ചിയിൽ നാല് വയസ്സുകാരിയെ അമ്മ ചട്ടുകം ചൂടാക്കി പൊള്ളിച്ചതിൽ മൊഴി പുറത്ത്. ആവശ്യത്തിന് ഭക്ഷണം നൽകിയിട്ടും വിശക്കുന്നുവെന്ന് കുഞ്ഞ് പരാതി പറഞ്ഞതിന്റെ വൈരാഗ്യത്തിലാണ് കുട്ടിയെ പൊള്ളിച്ചത് എന്നാണ് അമ്മ മൊഴി നൽകിയത്.
രാത്രിയിൽ കുഞ്ഞ് ഉറങ്ങാത്തതും വൈരാഗ്യത്തിന് കാരണമായി.

വിശക്കുന്നുവെന്ന് പറഞ്ഞതിന് അമ്മയും അച്ഛനും തന്നെ നിരന്തരം വഴക്ക് പറഞ്ഞിരുന്നുവെന്ന് കുട്ടി പറഞ്ഞതായാണ് വിവരം. കുഞ്ഞിന്റെ അച്ഛനെ പ്രതിയാക്കണമോ എന്ന് പിന്നീട് തീരുമാനിക്കുമെന്ന് പൊലീസ് പറഞ്ഞു. നാലു വയസ്സുകാരിയുടെ ചേച്ചിയെയും അമ്മ മർദിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

കാട്ടിത്തറ സ്വദേശിനിയായ അമ്മയെ മരട് പൊലീസാണ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ സ്വകാര്യഭാഗങ്ങളിലടക്കം പൊള്ളലേറ്റിരുന്നു. അമ്മ സ്ഥിരമായി തന്നെ ഉപദ്രവിക്കാറുണ്ടെന്ന് കുട്ടി അധ്യാപകരോട് പറഞ്ഞതിന് പിന്നാലെ സ്‌കൂൾ അധികൃതർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

Highlights: mother attacked daughter at kochi, accused statement details

You may also like