Saturday, December 6, 2025
E-Paper
Home Keralaടിപി വധക്കേസ്; ജ്യോതിബാബുവിന് ജാമ്യം നൽകുന്നതിനെതിരെ കെകെ രമ സുപ്രീം കോടതിയിൽ

ടിപി വധക്കേസ്; ജ്യോതിബാബുവിന് ജാമ്യം നൽകുന്നതിനെതിരെ കെകെ രമ സുപ്രീം കോടതിയിൽ

by news_desk2
0 comments

ദില്ലി:(Delhi) ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ ജ്യോതിബാബുവിന് ജാമ്യം നൽകുന്നതിനെതിരെ കെകെ രമ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. പ്രതികള്‍ക്ക് അനുപാതരഹിതമായ ഇളവുകളാണ് ലഭിച്ചതെന്നും സംവിധാനങ്ങളുടെ വിശ്വാസ്യത നഷ്ടമാകുന്ന തരത്തിലുള്ള നടപടികളാണ് ഉണ്ടായതെന്നുമാണ് കെകെ രമ സത്യവാങ്മൂലത്തിൽ പറയുന്നത് . പ്രതികൾക്ക് ജാമ്യം നൽകുന്നത് അപകടകരവും മനോവീര്യം കെടുത്തുന്നതുമായ സന്ദേശം നൽകും. ജ്യോതി ബാബുവിന് ജാമ്യം അനുവദിക്കുന്നതിനെ എതിർത്തതാണ് രമ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജ്യോതിബാബു ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്.

Highlights:tp-murder-case-kk-rama-moves-supreme-court-against-granting-bail-to-jyothibabu

You may also like