Saturday, December 6, 2025
E-Paper
Home Nationalജമ്മുകശ്മീരിലെ പൊലീസ് സ്റ്റേഷനില്‍ വന്‍ സ്‌ഫോടനം; ഏഴ് മരണം; പൊട്ടിത്തെറി സ്‌ഫോടനവസ്തു പരിശോധനക്കിടെ

ജമ്മുകശ്മീരിലെ പൊലീസ് സ്റ്റേഷനില്‍ വന്‍ സ്‌ഫോടനം; ഏഴ് മരണം; പൊട്ടിത്തെറി സ്‌ഫോടനവസ്തു പരിശോധനക്കിടെ

by news_desk2
0 comments

ശ്രീനഗര്‍:(Srinagar) ജമ്മുകശ്മീരിലെ പൊലീസ് സ്റ്റേഷനില്‍ വന്‍ സ്‌ഫോടനം. നൗഗാം പൊലീസ് സ്റ്റേഷനില്‍ വെള്ളിയാഴ്ച രാത്രിയാണ് സ്‌ഫോടനം ഉണ്ടായത്. ഏഴ് പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു. അഞ്ച് പേരുടെ നില ഗുരുതരമെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്‌ഫോടക വസ്തുക്കള്‍ പരിശോധിക്കുന്നതിനിടെയാണ് പൊട്ടിത്തെറി. പൊലീസ്, ഫോറന്‍സിക് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടവരില്‍ ഏറെയും. ശ്രീനഗറില്‍ നിന്നുള്ള തഹസില്‍ദാര്‍ അടക്കം രണ്ട് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടെന്നാണ് വിവരം.

പരിക്കേറ്റവരെ ഇന്ത്യന്‍ ആര്‍മിയുടെ 92 ബേസ് ആശുപത്രിയിലും സ്‌കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്‌ഫോടനം നടത്തിയ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. പ്രദേശം പൂര്‍ണ്ണമായും സുരക്ഷാസേന വളഞ്ഞു. സ്റ്റേഷനും വാഹനങ്ങളും പൂര്‍ണ്ണമായും കത്തിയമര്‍ന്നു.

ഫരീദാബാദില്‍ നിന്നും പിടിച്ചെടുത്ത സ്‌ഫോടകവസ്തുക്കള്‍ പരിശോധിക്കുന്നതിനിടെയാണ് സ്‌ഫോടനം എന്നാണ് വിവരം. പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ് സൂക്ഷിച്ചിരുന്നത് ഇവിടെയായിരുന്നു. ഉഗ്രശബ്ദത്തോടെയായിരുന്നു സ്‌ഫോടനം എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Highlights:Seven Killed 27 Injured After Explosives Go Off At J&K Police Station

You may also like