കൂട്ടിയും കിഴിച്ചും വച്ചിരുന്ന കണക്കുകൾ അപ്രസക്തമാക്കുന്ന കാഴ്ചകളായിരുന്നു ബീഹാർ വോട്ടെണ്ണലിന്റെ ആദ്യം മുതൽ അവസാനം വരെ. എക്സിറ്റ് പോളിൽ ഒരു സർവ്വേ മാത്രം ഇന്ത്യാ സഖ്യത്തിന് അനുകൂലമായി എങ്കിലും അതിനെ കടപുഴക്കി എറിയുന്ന ഫലമായിരുന്നു അനുഭവപ്പെട്ടത്. ബീഹാർ ഫലം നൽകുന്ന സൂചനകളും മുന്നറിയിപ്പുകളും വരുംകാല രാഷ്ട്രീയത്തിന്റെ രീതികളെ മാറ്റിമറിക്കും എന്ന കാര്യത്തിൽ സംശയമില്ല. ഈ ഫലം ചൂണ്ടിക്കാണിക്കുന്നത് കണക്കിൽ അല്ല ജനങ്ങളുടെ മനസ്സ് അറിയുന്നതിലും സമകാലിക രാഷ്ട്രീയം വിലയിരുത്തുന്നതിലും രാഷ്ട്രീയത്തിലെ അതികായകനായ നീതിഷ് കുമാറിനെ വിലക്കുറിച്ച കണ്ടെത്തിലും മഹാസഖ്യത്തിലെ ലഭിച്ച കനത്ത തിരിച്ചടിയാണെന്നാണ്. ഒരുമിക്കുംതോറും അകലുന്ന സഖ്യത്തിലെ തന്നെ ദൈനംദിന വസ്ഥയും സഖ്യത്തിന് നേതൃത്വം കൊടുത്ത കോൺഗ്രസ് അനാവശ്യ വിവാദങ്ങൾക്ക് തുടക്കമിട്ടതും പ്രതിപക്ഷ വീഴ്ചയിലെ എണ്ണിയാലൊടുങ്ങാത്ത കാരണങ്ങളാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉടനീളം ബീഹാറിൽ മോദിയും അമിത് ഷായും നീതിഷ് കുമാറുമായി യോജിച്ച പ്രവർത്തനത്തിനു തയ്യാറായപ്പോൾ സഖ്യത്തിൻ്റെ നേതാക്കളാ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മറ്റ് നേതാക്കൾക്ക് ജനങ്ങൾക്ക് മനസ്സിലാക്കുന്ന വിധത്തിൽ അങ്ങനെയൊരു ഐക്യം പ്രകടമാക്കാൻ കഴിഞ്ഞിട്ടില്ല.
കോടതി കയറിയ വോട്ടർ പട്ടിക തീവ്ര പരിഷ്കരണം മുതൽ പ്രതിപക്ഷ കക്ഷികൾ രാഷ്ട്രീയമായ ഉയർത്തിയ വോട്ട് ചോരി ആരോപണമടക്കം ഉയർത്തിയിട്ടും തരിമ്പ് പോലും അനുകുല സാഹചര്യം ഇല്ലാതായതിൻ്റെ കാരണം ബീഹാറിലെ പ്രതിപക്ഷ കക്ഷിയിലെ മഹാ സഖ്യത്തിനു മാത്രമല്ല ഇന്ത്യ സംഖ്യത്തിനു കൂടി ഗൗരവപൂർവ്വം ചിന്തിക്കേണ്ടതുണ്ട്.
കഴിഞ്ഞ 20 വർഷത്തിനിടയിലെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ബി.ജെ.പിക്ക് എൻ.ഡി.എ ഉണ്ടായപ്പോൾ ചരിത്ര പരാജയ സംഭവിച്ച പ്രതിപക്ഷ സംഖ്യ നിർബന്ധിതമായ തീരുത്തലിന് തയ്യാറാവണം.
വൻകിട പാർട്ടികൾക്ക് ഒപ്പം തന്നെ ശക്തി തെളിയിക്കാൻ ഇറങ്ങി പുറപ്പെട്ട പ്രശാന്ത് കിഷോറിൻ്റെ ജൻ സ്വരാജ് പാർട്ടിയ്ക്കും ഉണ്ടായ തോൽവി പറഞ്ഞറിയ്ക്കാനാവത്തതാണ്. അവസാനം നടന്ന തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന ആർ.ജെ.ഡിയ്ക്ക് ഉണ്ടായ ദയനീയ പരാജയവും ഇപ്പോൾ പാർട്ടിയെ നയിക്കുന്ന തേജ്വാസി യാദവിന് പ്രധാന മേഖലകളിൽ സംഭവിച്ച ലീഡ് ഇടിവും ശ്രദ്ധേയമാണ്. ആർ ജെ ഡി യുടെ രാഷ്ട്രീയ അടിത്തറയ്ക്ക് പ്രദ്ദേശിക തലത്തിലടക്കം വിള്ളൽ വീണിട്ടുണ്ട്. ബീഹാറിൻ്റെ വളർത്തച്ഛനായ ലാലുവിൻ്റെ തലമുറയ്ക്ക് ഈ മാറ്റം അറിയാനാവാത്ത തെ പോയത് ആശ്ചര്യപ്പെടുത്തുന്നു. ഇതോടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ അകവും പുറവും മാറിയിരിക്കുന്നു എന്ന വ്യക്തം. ഒറ്റയക്കത്തിലോ ഇരട്ടയക്കത്തിലോ പ്രവചിക്കുന്നതിനും അപ്പുറമാണ് യഥാർത്ഥ ഫലം എന്ന് ബീഹാർ ജനത അടിവരയിടുന്നു. വരാനിരിക്കുന്നത് ഇതിലും വലിയ തെരഞ്ഞെടുപ്പ്കളാണ്. ബിജെപി ഇന്നോളം ഇന്ത്യൻ രാഷ്ട്രീയം ദർശിച്ചിട്ടുള്ള എല്ലാ അടവുകള്ക്കും മീതെ പ്രയോഗം നടത്താൻ തയ്യാറായിരിക്കുമ്പോൾ അതിനെ നേരിടാൻ പ്രതിപക്ഷവും അതിൽ ഞാൻ കാഴ്ചക്കാരായി ജനങ്ങളും തയ്യാറായിരിക്കണം.
ആരോപണങ്ങൾ അതിന് അനുബന്ധമായി നടത്തുന്ന പ്രതിഷേധങ്ങൾ അത് ഓഫ് ലൈൻ ആയാലും ഓൺലൈനിൽ ആയാലും നേരായി ജനങ്ങളിലേക്ക് എത്തുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനുള്ള സാമാന്യമായ ജാഗ്രത എങ്കിലും വരുംകാലത്ത് പ്രതിപക്ഷം കാണിക്കുമെന്ന് പ്രത്യാശിക്കുന്നു. എവിടെയും ജയിക്കേണ്ടതും ജയിപ്പിക്കപ്പെടേണ്ടതും ജനാധിപത്യമാണ്.
ബീഹാർ ഫലം നൽകുന്നത് വ്യക്തമായ രാഷ്ട്രീയം
0