Saturday, December 6, 2025
E-Paper
Home Kerala‘സ്ഥാനാർത്ഥി നിർണയത്തിൽ എല്ലാവരുടെയും താൽപര്യം സംരക്ഷിക്കാനാകില്ല’; അൻസിയയുടെ രാജിയിൽ സിപിഐ ജില്ലാ സെക്രട്ടറി

‘സ്ഥാനാർത്ഥി നിർണയത്തിൽ എല്ലാവരുടെയും താൽപര്യം സംരക്ഷിക്കാനാകില്ല’; അൻസിയയുടെ രാജിയിൽ സിപിഐ ജില്ലാ സെക്രട്ടറി

by news_desk2
0 comments

കൊച്ചി:(Kochi) കൊച്ചി ഡെപ്യൂട്ടി മേയര്‍ കെ എ അന്‍സിയയുടെ രാജിയില്‍ പ്രതികരിച്ച് സിപിഐ എറണാകുളം ജില്ലാ സെക്രട്ടരി എന്‍ അരുണ്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ എല്ലാവരുടെയും താല്‍പര്യം സംരക്ഷിക്കാന്‍ കഴിയില്ലെന്ന് അരുണ്‍ പറഞ്ഞു. അന്‍സിയ പറഞ്ഞത് വസ്തുത വിരുദ്ധമായ കാര്യങ്ങള്‍. അന്‍സിയെ പോലെ മികച്ച സ്ഥാനാര്‍ത്ഥിയെ ഇത്തവണ സിപിഐ രംഗത്തിറക്കി. കുടുംബ ശ്രീ പ്രവര്‍ത്തക അനില പി എം ആണ് ഇത്തവണ ജനവിധി തേടുന്നത്. അന്‍സിയ ഉന്നയിച്ച വിമര്‍ശനങ്ങളില്‍ വസ്തുതയുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അരുണ്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ ഉടക്കിയാണ് അന്‍സിയ സിപിഐയില്‍ നിന്ന് രാജിവെച്ചത്. പാര്‍ട്ടി മെമ്പര്‍ഷിപ്പ് പോലുമില്ലാത്ത ആളെയാണ് ഇത്തവണ പരിഗണിച്ചിരിക്കുന്നതെന്നായിരുന്നു അന്‍സിയയുടെ ആരോപണം. നിരവധി പ്രശ്‌നങ്ങള്‍ പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെന്നും എന്നാല്‍ പിന്തുണ ലഭിച്ചില്ലെന്നും അന്‍സിയ പറഞ്ഞിരുന്നു. സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച പോലെയായിരുന്നു അവസ്ഥയെന്നും അന്‍സിയ ആരോപിച്ചു.

ആറാം ഡിവിഷനില്‍ ആണ് ഇത്തവണ സിപിഐയുടെ സീറ്റ്. മത്സരിക്കുന്നില്ല എന്ന് താന്‍ പറഞ്ഞിരുന്നു. മഹിളാ സംഘത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേരുടെ പേരുകള്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അവരെ പരിഗണിച്ചില്ല. മാത്രമല്ല അര്‍ഹതയില്ലാത്ത ആളെയാണ് പാര്‍ട്ടി പരിഗണിച്ചത്. പ്രസ്ഥാനം വ്യക്തികളിലേക്ക് ചരുങ്ങിയെന്നും അന്‍സിയ പറഞ്ഞിരുന്നു.

Highlights- CPI district secretary N Arun over k a ansiya resignation

You may also like